Friday September 21st, 2018 - 8:05:am
topbanner
Breaking News

ഹോംഷോപ്പ് പദ്ധതിയുടെ പുതിയ സംരഭമായ ഗ്രീന്‍ ഷോപ്പിന് കോഴിക്കോട് ജില്ലയിൽ തുടക്കമായി

Aswani
ഹോംഷോപ്പ് പദ്ധതിയുടെ പുതിയ സംരഭമായ ഗ്രീന്‍ ഷോപ്പിന് കോഴിക്കോട് ജില്ലയിൽ തുടക്കമായി

കോഴിക്കോട്:   കുടുംബശ്രീ യൂണിറ്റുകള്‍ നിര്‍മ്മിക്കുന്ന എല്ലാ വിധ ഉല്‍പ്പന്നങ്ങളും പൊതുജനങ്ങള്‍ക്ക് സ്ഥിരമായി ലഭിക്കുന്നതിനു വേണ്ടിയുള്ള ആദ്യ ഡിസൈന്‍ഡ് ഔട്ടലെറ്റായ ഗ്രീന്‍ഷോപ്പ് കൊയിലാണ്ടി നഗരസഭയിലെ കുടുംബശ്രീ ബില്‍ഡിംഗില്‍ ആരംഭിച്ചു. ഔട്‌ലെറ്റ് നഗരസഭ കൗണ്‍സിലര്‍ മാങ്ങോട്ടില്‍ സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തിന് മാതൃകയായ ഹോംഷോപ്പ് പദ്ധതിയുടെ പുതിയ സംരഭമാണ് ഗ്രീന്‍ഷോപ്പ്.

കൊയിലാണ്ടി നഗരസഭയിലുള്ള കുടുംബശ്രീ യൂണിറ്റുകള്‍ ഉല്‍പ്പാദിക്കുന്ന വിഷരഹിത പച്ചക്കറികളും മറ്റ് ഭക്ഷ്യവസ്തുക്കളും ഉല്‍പ്പന്നങ്ങളും വിപണനം ചെയ്യുന്നതിന് ഗ്രീന്‍ഷോപ്പ് പ്രയോജനപ്പെടുത്താമെന്ന് ഹോംഷോപ്പ് അധികൃതര്‍ അറിയിച്ചു.'നല്ലത് വാങ്ങുക നന്മ ചെയ്യുക' എന്നതാണ് ഗ്രീന്‍ഷോപ്പിന്റെ സന്ദേശം. ഈ വര്‍ഷം ജില്ലയില്‍ ഇരുപത്തഞ്ചോളം ഗ്രീന്‍ഷോപ്പുകള്‍ ആരംഭിക്കും. ഇതില്‍ ആദ്യത്തെ ഔട്ട്‌ലെറ്റാണ് കൊയിലാണ്ടിയില്‍ ആരംഭിച്ചത്.

കുടുംബശ്രീ ജില്ലാമിഷന്‍ അസി. ഡിസ്ട്രിക്ട് മിഷന്‍ കോര്‍ഡിനേറ്റര്‍ പി.എം ഗിരീഷന്‍, ടി. ഗിരീഷ്‌കുമാര്‍, കെ സതീശന്‍, നഗരസഭ ചെയര്‍പേഴ്‌സണ്‍മാരായ ഇന്ദുലേഖ എം.പി, റീജ യു.കെ, ഹോംഷോപ്പ് പദ്ധതി സെക്രട്ടറി ഖാദര്‍ വെള്ളിയൂര്‍, പ്രസിഡന്റ് സി. ഷീബ എന്നിവര്‍ സംസാരിച്ചു.

English summary
The green shop started in Kozhikode as a new part of the Home Shop project
topbanner

More News from this section

Subscribe by Email