Wednesday November 21st, 2018 - 7:22:am
topbanner

മൺമറഞ്ഞ സംസ്കാരിക ചരിത്ര പൈതൃകങ്ങൾ വീണ്ടെടുക്കണം: കെ കെ മുഹമ്മദ്

Aswani
മൺമറഞ്ഞ സംസ്കാരിക ചരിത്ര പൈതൃകങ്ങൾ വീണ്ടെടുക്കണം: കെ കെ മുഹമ്മദ്

കോഴിക്കോട്: കേരളത്തിന്റെ മൺമറഞ്ഞുപോയ സമ്പന്നമായ ചരിത്ര സംസ്ക്കാരിക പൈതൃകങ്ങളെ വീണ്ടെടുക്കാൻ ജനപങ്കാളിത്തത്തോടെയുളള പ്രവർത്തനങ്ങൾ അനിവാര്യമാണെന്ന് ആർക്കിയോളജിക്കൽ സർവേ ഒാഫ് ഇന്ത്യ മുൻ റീജ്യണൽ ഡയറക്ടർ കെ.കെ മുഹമ്മദ് അഭിപ്രായപ്പെട്ടു. പ്രാദേശിക ചരിത്ര രചനയിൽ ഹെറിറ്റേജ് ക്ലബുകളുടെ പ്രാധാന്യം എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ വിഷയം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം.

സാമൂതിരി രാജകൊട്ടാരം, കോഴിക്കോടെ ചൈനീസ് തെരുവ് എന്നിങ്ങനെ നിരവധി ചരിത്ര പൈതൃകങ്ങൾ മൺമറഞ്ഞു പോയിട്ടുണ്ട്. ഇവയെല്ലാം കണ്ടെത്താൻ ചരിത്രത്തിന് തത്പരരുടെ പങ്കാളിത്തത്തോടെയുളള പരിശ്രമങ്ങൾ ആവശ്യമാണ്. ഫത്തേപൂർസിക്രിയിലെ അക്ബരിന്റെ ചരിത്ര സ്മാരകങ്ങൾ വീണ്ടെടുത്ത മുഹുർത്തം അദ്ദേഹം അനുസ്മരിച്ചു. ചമ്പൽകാടിൽ തകർന്ന 150 ഒാളം അമ്പലങ്ങൾ പുനരുദ്ധരിക്കാൻ സാധിച്ചത് തന്റെ ജീവിതത്തിലെ വലിയകാര്യമായി കരുതുന്നവെന്നും അദ്ദേഹം പറഞ്ഞു.

ചരിത്ര പൈതൃകവും കാത്തു സൂക്ഷിക്കാൻ വിദ്യാർത്ഥികൾക്ക് വലിയ പങ്ക് വഹിക്കാൻ കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പുരാരേഖവകുപ്പ് ഡയറക്ടർ പി. ബിജു സംസാരിച്ചു. മ്യൂസിയം-മൃഗശാല വകുപ്പ് മുൻ ഡയറക്ടർ കെ ഗംഗാധരൻ മോഡറേറ്ററായിരുന്നു. സെമിനാറിൽ വിവിധ ഹെറിറ്റേജ് ക്ലബുകളുടെ പദ്ധതി റിപ്പോർട്ട് അവതരിപ്പിച്ചു.

English summary
the lost history and culture should be taken back: k k muhammad
topbanner

More News from this section

Subscribe by Email