Tuesday November 13th, 2018 - 10:36:am
topbanner

ഹരിതോത്സവം കോഴിക്കോട് ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശ്ശേരി നിർവഹിച്ചു

Aswani
ഹരിതോത്സവം കോഴിക്കോട് ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശ്ശേരി നിർവഹിച്ചു

കോഴിക്കോട്: വിദ്യാലയങ്ങളിൽ സർക്കാർ നടപ്പാക്കുന്ന ഹരിതോത്സവം പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ബി.ഇ.എം ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശ്ശേരി നിർവഹിച്ചു.10 ഉത്സവങ്ങൾ സ്കൂളുകളിൽ കൊണ്ടാടുന്നതാണ് ഹരിതോത്സവം. ഇതിൽ ആദ്യത്തെ ഉത്സവം ജൂൺ 5 നായിരുന്നു. അത് ജില്ലയിൽ നടത്താൻ കഴിഞ്ഞില്ല. രണ്ടാമത്തെ ഉത്സവത്തോടനുബന്ധിച്ചാണ് ഉദ്ഘാടനം സംഘടിപ്പിച്ചത്.

മറ്റ് ഉത്സവങ്ങൾ ജൂലൈ 1 ഡോക്ടർ ദിനം, 28 ലോകപ്രകൃതി ദിനം, ഓഗസ്റ്റ് 9 പുനരുപയോഗ ദിനം, 29 ദേശീയ കായിക ദിനം, സെപ്റ്റംബർ 16 ഓസോൺ ദിനം, ഒക്ടോബർ 2 ഗാന്ധിജയന്തി, 16 ലോക ഭക്ഷ്യ ദിനം, നവംബർ 17 സാർവ്വദേശീയ വിദ്യാർത്ഥി ദിനം എന്നിവയാണ് . ഇവ മുഴുവൻ സ്കൂളുകളിലും ആഘോഷിക്കണം. ഇവയുടെ ജില്ലാതല ഉദ്ഘാടനങ്ങൾ ജില്ലയിലെ വിവിധ സ്കൂളുകളിലായി നടത്തും.

ഡി.ഡി.ഇ ഇ.കെ സുരേഷ് കുമാർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സേവ് ജില്ലാ കോ-ഓർഡിനേറ്റർ വടയക്കണ്ടി നാരായണൻ പദ്ധതി വിശദീകരിച്ചു. ഡയറ്റ് പ്രിൻസിപ്പൽ കെ രാധാകൃഷ്ണൻ, എഞ്ചിനീയർ ഇക്ബാൽ, ടി .വി രാജൻ, ഷൗക്കത്ത് അലി എരോത്ത്, അബ്ദുള്ള സൽമാൻ,ഏകനാഥൻ, സിൽവി സെബാസ്റ്റ്യൻ, സുമ പള്ളിപ്രം, എം.വി.കുഞ്ഞമ്മദ് തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിന് എത്തിച്ചേർന്ന മുഴുവൻ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും പ്ലാവിൻ തൈ വിതരണം ചെയ്തു. കെ ഭാസ്കരൻ അവതരിപ്പിച്ച പരിസ്ഥിതി സംബന്ധിയായ വെൻട്രിലോക്കിസം, മാജിക് ഷോ എന്നിവയും ഉണ്ടായിരുന്നു.

English summary
district panchayath president babu parassery inagurated harithosthvam in kozhikkode district
topbanner

More News from this section

Subscribe by Email