Wednesday February 20th, 2019 - 7:49:pm
topbanner

കോഴിക്കോട് ഒരാഴ്ചത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു

NewsDesk
കോഴിക്കോട് ഒരാഴ്ചത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു

നിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തെ തുടര്‍ന്ന് കോഴിക്കോട് റൂറല്‍ പ്രദേശങ്ങളിലുണ്ടായ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ജില്ലാ മജിസ്‌ട്രേറ്റ് കൂടിയായ ജില്ലാ കലക്ടര്‍ ഒരാഴ്ചത്തേക്ക് നിരോധനാജ്ഞ പുറപ്പെടുവിച്ചു. സി.ആര്‍.പി.സി 144 പ്രകാരമാണിത്.

വടകര, ചോമ്പാല, എടച്ചേരി, നാദാപുരം, കുറ്റിയാടി, വളയം, പേരാമ്പ്ര, കൊയിലാണ്ടി പോലിസ് സ്‌റ്റേഷന്‍ പരിധികളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതു പ്രകാരം പ്രകടനങ്ങള്‍ നടത്തുന്നതും അഞ്ചില്‍ കൂടുതല്‍ പേര്‍ കൂടി നില്‍ക്കുന്നതും ആയുധങ്ങള്‍ കൊണ്ടു നടക്കുന്നതും കുറ്റകരമാണ്. റൂറല്‍ ജില്ലാ പോലീസ് മേധാവി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കലക്ടറുടെ നടപടി.

Viral News

English summary
kozhikode district niridhanatnha
topbanner

More News from this section

Subscribe by Email