Monday September 24th, 2018 - 7:25:am
topbanner

കോഴിക്കോടിനെ ശിശു സൗഹൃദ ജില്ലയാക്കാൻ ഒറ്റക്കെട്ടായി പ്രവർത്തിക്കണം: കളക്ടർ യു.വി ജോസ്

Aswani
കോഴിക്കോടിനെ ശിശു സൗഹൃദ ജില്ലയാക്കാൻ ഒറ്റക്കെട്ടായി പ്രവർത്തിക്കണം: കളക്ടർ യു.വി ജോസ്

കോഴിക്കോട്: വനിതാ ശിശു വികസന വകുപ്പിന്റെ കീഴിൽ ബാല നീതി നിയമം നടപ്പാക്കുന്ന വിവിധ ഘടകങ്ങളെ ഒരുമിപ്പിക്കാനും പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാനും ജില്ലാ കളക്ടർ യു.വി ജോസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. ബാല ചൂഷണവുമായി ബന്ധപ്പെട്ട കേസുകളുടെ എണ്ണം കുറക്കാനും കോഴിക്കോടിനെ ശിശു സൗഹൃദ ജില്ലയാക്കി മാറ്റാനും സംഘടനകളും സ്ഥാപനങ്ങളും ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്ന് കളക്ടർ പറഞ്ഞു.

ഇതര സംസ്ഥാന തൊഴിലാളികളുടേതുൾപ്പടെ തെരുവുകളിൽ ജീവിക്കുന്ന കുട്ടികളുടെ സംരക്ഷണം ഉറപ്പു വരുത്തുന്നതിനാവശ്യമായ കൂടുതൽ നടപടികൾ സ്വീകരിക്കും. വിജനമായ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് ലഹരി മരുന്ന് ഉപയോഗിക്കുന്ന കുട്ടികളെ കണ്ടെത്താനും ഇവർക്കാവശ്യമായ കൗൺസിലിങ് നൽകാനുമുള്ള നടപടികൾ ശക്തമാക്കും. ഇതിനായി ജില്ലാ തല ടാസ്ക് ഫോഴ്സ് രൂപീകരിക്കാൻ തീരുമാനിച്ചു. ബാലവേല, ബാലചൂഷണം, ലഹരി ഉപയോഗം എന്നിവ പൂർണ്ണമായും ഇല്ലാതാക്കാൻ സർക്കാർ ഏജൻസികളുമായി സഹകരിച്ച് ആക്ഷൻ പ്ലാൻ തയ്യാറാക്കും.

ഡെപ്യൂട്ടി ഡയറക്ടർ ഒാഫ് പ്രോസിക്യൂട്ടർ പി.എസ് ഷീജ, ഡിസ്ട്രിക്ട് സബ് ജഡ്ജ് എം.പി ജയരാജ്, ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഒാഫീസർ ജോസഫ് റെബല്ലോ, ചൈൽഡ് ലൈൻ ജില്ലാ കോ-ഒാർഡിനേറ്റർ എം.പി. മുഹമ്മദലി, ചൈൽഡ് വെൽഫയർ കമ്മിറ്റി ചെയർമാൻ കെ രാജൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

 

Read more topics: kozhikode, collector, u v jose
English summary
everyone should work together to become a child-friendly Kozhikode: collector, u v jose
topbanner

More News from this section

Subscribe by Email