Saturday September 22nd, 2018 - 2:51:pm
topbanner

നൃത്തത്തിൽ ഇവൾ കേരളത്തിന്റെ അഭിമാനം ഒപ്പം കോഴിക്കോടിന്റെ സ്വകാര്യ അഹങ്കാരം; ഹൈദരബാദിൽ നടന്ന ഓൾ ഇന്ത്യാ ഡാൻസ് ഫെസ്റ്റിവലിൽ കേരളത്ത പ്രതിനിധീകരിച്ച കോഴിക്കോട്ടുകാരി എയ്ഞ്ചല്‍ സുഭിക്ക് നാട്യ മഞ്ജരി പുരസ്കാരം...

Aswani
നൃത്തത്തിൽ  ഇവൾ കേരളത്തിന്റെ അഭിമാനം ഒപ്പം കോഴിക്കോടിന്റെ സ്വകാര്യ അഹങ്കാരം; ഹൈദരബാദിൽ നടന്ന ഓൾ ഇന്ത്യാ ഡാൻസ് ഫെസ്റ്റിവലിൽ കേരളത്ത പ്രതിനിധീകരിച്ച  കോഴിക്കോട്ടുകാരി എയ്ഞ്ചല്‍ സുഭിക്ക് നാട്യ മഞ്ജരി പുരസ്കാരം...

കോഴിക്കോട്:  നാട്യ മഞ്ജരി അവാര്‍ഡിന്റെ തിളക്കത്തിലാണ് മൊകേരി കടത്തനാട് കല്ല് സ്വദേശി സുഭാഷിന്റെയും ഷിജിയുടെ മകളായ എയ്ഞ്ചല്‍ സുഭി. ഇക്കഴിഞ്ഞ 22 ന് ഹൈദരബാദിൽ നടന്ന ഓൾ ഇന്ത്യാ ഡാൻസ് ഫെസ്റ്റിവലിലെ തിളക്കമാർന്ന പ്രകടനമാണ് നാട്യ മഞ്ജരി പുരസ്കാരം, വട്ടോളി നാഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് ടു കൊമേഴ്സ് വിദ്യാർത്ഥിനി കൂടിയായ എയ്ഞ്ചൽ സുഭിയെ തേടി എത്താൻ കാരണമായത്.

വിവിധ സംസ്ഥാനങ്ങളിൽ നിന്ന് 200 പേർ പങ്കെടുത്ത മത്സരത്തിൽ കേരളത്ത പ്രതിനിധീകരിച്ച എയ്ഞ്ചലിന് ഭരതനാട്യത്തിലെ വർണ്ണത്തിനാണ് അവാർഡ് ലഭിച്ചത്. 9 വയസ്സു മുതൽ നൃത്തം അഭ്യസിക്കുന്ന എയ്ഞ്ചൽലിന് പരിശീലനംനൽകുന്നത് കലാമണ്ഡലം ഷീന ടീച്ചറാണ്.

ഇളയ സഹോദരി ടിങ്കിൾ സുഭിയും ചേച്ചിയുടെ പാത പിൻ തുടർന്ന് നൃത്തം പരിശീലിക്കുന്നുണ്ട്. അനന്തപുരം കലാ മന്ദിറിൽ നടന്ന ചടങ്ങിൽ നാട്യ ഗുരു മുലു കുന്തല സാബശിവനിൽ നിന്നും എയ്ഞ്ചൽ സുഭി പുരസ്കാരം ഏറ്റു വാങ്ങി. ആന്ധ പ്രദേശ് ഗ്രാമ ഭവന നിർമ്മാണ വകുപ്പ് മന്ത്രി കാലുവ ശ്രീനിവാസലു, പള്ളം രഘുനാഥ റെഡി, പ്രഭാകർ ചൗധരി എംഎൽഎ തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.

English summary
Angel Subhi from Kozhikode got Natya Manjari Award for the All India Dance Festival held in Hyderabad
topbanner

More News from this section

Subscribe by Email