Sunday September 23rd, 2018 - 11:43:pm
topbanner

തീവ്രഭിന്നശേഷിക്കാർക്ക് ആധാർ ലഭ്യമാക്കാൻ കോഴിക്കോട് ജില്ലയിൽ സംവിധാനമൊരുങ്ങുന്നു

Aswani
തീവ്രഭിന്നശേഷിക്കാർക്ക് ആധാർ ലഭ്യമാക്കാൻ കോഴിക്കോട് ജില്ലയിൽ സംവിധാനമൊരുങ്ങുന്നു

കോഴിക്കോട്:  തീവ്രഭിന്നശേഷിക്കാർക്ക് ആധാർ ലഭ്യമാക്കാൻ ജില്ലയിൽ സംവിധാനമൊരുങ്ങുന്നു. അർഹമായ അവകാശങ്ങൾ ആധാറില്ലാത്ത കാരണത്താൽ തീവ്ര ഭിന്ന ശേഷിക്കാർക്ക് നിഷേധിക്കപ്പെടുന്ന സാഹചര്യത്തിലാണ് ജില്ലയിൽ പ്രത്യേക സംവിധാനമൊരുക്കുന്നത്. ജില്ലാ കളക്ടർ യു വി ജോസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.

കേന്ദ്രസർക്കാർ ഭിന്നശേഷി സ്ഥാപനമായ സി.ആർ.സി.എയെ തീവ്ര ഭിന്ന ശേഷിയുള്ളവർക്കുള്ള ആധാർ എൻറോൾമെന്റ് നടപ്പാക്കുന്നതിനുള്ള നോഡൽ ഏജൻസിയായി അംഗീകരിക്കാൻ യു.എെ.ഡി.എ യോട് ആവശ്യപ്പെടും. ജില്ലാകളക്ടർ അധ്യക്ഷനും ഡി.എൽ.എസ്.എ സെക്രട്ടറി, ഡയറക്ടർ സി.ആർ. സി.എ കോഴിക്കോട്, ജില്ലാ സാമൂഹികനീതി ഒാഫീസർ, ജില്ലാ മെഡിക്കൽ ഒാഫീസർ, എെ.ടി മിഷൻ പ്രൊജക്ട് മാനേജർ എന്നിവർ അംഗങ്ങളുമായ സമിതിയുടെ ശുപാർശ പ്രകാരമായിരിക്കും ആധാർ നൽകൽ. ആധാർ നിഷേധിക്കപ്പെടാതിരിക്കാൻ ഡി.എൽ.എസ്.എ മോണിറ്ററിംഗ് ഏജൻസിയായി പ്രവർത്തിക്കും.

യോഗത്തിൽ സബ് കളക്ടർ വി വിഘ്നേശ്വരി, ഡി.എൽ.എസ്.എ സെക്രട്ടറി എംപി ജയരാജ്, സി.ആർ.സി ഡയറക്ടർ ഡോ. റോഷൻ ബിജ്ലി, നൗഷാദ് പി എസ് ആർ പി യു.എെ.ഡി.എ.എെ, ജില്ലാപ്രൊജക്ട് മാനേജർ എെ.ടി മിഷൻ കിരൺ എസ് മേനോൻ, റിഹാബിലിറ്റേഷൻ ഒാഫീസർ ഗോപിരാജ് പി.വി. എന്നിവർ പങ്കെടുത്തു.

Read more topics: kozhikode, aadhar, disabilities
English summary
a facility is available for the availability of Aadhaar to major disabilities In Kozhikode district,
topbanner

More News from this section

Subscribe by Email