Wednesday September 18th, 2019 - 5:23:pm
topbanner
Breaking News
jeevanam

വോട്ടെണ്ണല്‍ : കോഴിക്കോട് റോഡുകള്‍ കുഴിക്കുന്ന പ്രവൃത്തി നിര്‍ത്തിവെക്കണമെന്ന് ജില്ലാ കളക്ടര്‍

Anusha Aroli
വോട്ടെണ്ണല്‍ : കോഴിക്കോട് റോഡുകള്‍ കുഴിക്കുന്ന പ്രവൃത്തി നിര്‍ത്തിവെക്കണമെന്ന് ജില്ലാ കളക്ടര്‍

കോഴിക്കോട് : വോട്ടെണ്ണലുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സമയബന്ധിതമായി കൈമാറുന്നതിന് ബി.എസ്.എന്‍.എല്‍ ബ്രോഡ് ബാന്‍ഡ് കണക്ടിവിറ്റി ഉറപ്പു വരുത്തേണ്ടതുണ്ട്. ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ നടന്നുകൊണ്ടിരിക്കുന്ന നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ, വാട്ടര്‍ അതോറിറ്റി, കെ.എസ്.ടി.പി, മുനിസിപ്പാലിറ്റി - പഞ്ചായത്ത് റോഡുകള്‍, പി.ഡബ്യൂ.ഡി, കെ.എസ്.ഇ.ബി, പ്രധാനമന്ത്രി ഡസക് യോചന എന്നീ ഏജന്‍സികളുടെ വിവിധ പ്രവര്‍ത്തികള്‍ക്കായി റോഡുകളില്‍ കുഴി എടുക്കുന്നതിനാല്‍ ബി.എസ്.എന്‍.എല്ലിന്റെ കേബിളുകള്‍ മുറിഞ്ഞുപോകാനും ബി.എസ്.എന്‍.എല്‍ കണക്ടിവിറ്റിയില്‍ തടസ്സം നേരിടാനും സാധ്യതയുണ്ട്.

വോട്ടെണ്ണലുമായി ബന്ധപ്പെട്ട് ബി.എസ്.എന്‍.എല്‍ കണക്ടിവിറ്റി ജില്ലയില്‍ ഉടനീളം ഉറപ്പുവരുത്തേണ്ട സാഹചര്യം ഉളളതിനാല്‍ മെയ് 25 വരെ ജില്ലയിലെ റോഡുകള്‍ കുഴിക്കുന്ന പ്രവൃത്തി നിര്‍ത്തിവെച്ച് കൊണ്ട് ജില്ലാ കളക്ടര്‍ ഉത്തരവായി. മേല്‍ പറഞ്ഞ എല്ലാ ഏജന്‍സികളും റോഡുകള്‍ കുഴിക്കുന്ന പ്രവര്‍ത്തി നിര്‍ത്തിവെച്ചെന്ന് ഉറപ്പുവരുത്തേണ്ടതും വീഴ്ച വരുത്തുന്നവര്‍ക്കെതിരെ ജനപ്രാതിനിധ്യം നിയമം 1951 പ്രകാരം കര്‍ശന നടപടി സ്വീകരിക്കുന്നതായിരിക്കും.

Viral News

English summary
Counting of votes : District Collector to stop work on Kozhikode road works
topbanner

More News from this section

Subscribe by Email