Friday July 20th, 2018 - 1:53:pm
topbanner
Breaking News

ചുരത്തിൽ ലോറി മറിഞ്ഞ് ഡ്രൈവർ മരിച്ചു

renjini
ചുരത്തിൽ ലോറി മറിഞ്ഞ് ഡ്രൈവർ മരിച്ചു

കോഴിക്കോട്: കുറ്റ്യാടി ചുരത്തിൽ ലോറി മറിഞ്ഞ് ഡ്രൈവർ മരിച്ചു. ബുധനാഴ്‌ച രാത്രി ചുരത്തിലെ മൂന്നാം വളവിലായിരുന്നു അപകടം. മൈസൂർ സ്വദേശി കുമാറാണ് മരിച്ചത്. വാഹനത്തിന്‍റെ ക്ലീനറായ രവിക്ക് ഗുരുതരമായ പരുക്കേറ്റിട്ടുണ്ട്. ഇയാളെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

 ലോറി കൊച്ചിയിലേക്ക് വരുകയായിരുന്നു. കനത്ത മഴയെ തുടർന്നു താമരശേരി ചുരത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചതിനെ തുടർന്ന് വാഹനങ്ങൾ കുറ്റ്യാടി വഴിയാണ് കടന്നുപോകുന്നത്. 

Read more topics: kozhikod, lorry, accident
English summary
The lorry was killed and the driver died.
topbanner

More News from this section

Subscribe by Email