Tuesday September 25th, 2018 - 5:08:pm
topbanner

രഹസ്യമായി മദ്യം കഴിച്ച് ഗുരുതരാവസ്ഥയിലായ വിദ്യാര്‍ത്ഥികളുടെ നില മെച്ചപ്പെട്ടു

rajani v
രഹസ്യമായി മദ്യം കഴിച്ച് ഗുരുതരാവസ്ഥയിലായ വിദ്യാര്‍ത്ഥികളുടെ നില മെച്ചപ്പെട്ടു

വൈക്കം: വീടിന്റെ പാലുകാച്ച് ചടങ്ങിനിടയില്‍ രഹസ്യമായി മദ്യം കഴിച്ച് ഗുരുതരാവസ്ഥയിലായ വിദ്യാര്‍ത്ഥികളുടെ നില മെച്ചപ്പെട്ടു. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പത്ത്വയസിനും 13വയസിനും ഇടയിലുള്ള നാലു വിദ്യാര്‍ഥികളാണ് അപകടനില തരണം ചെയ്തത്.

സ്‌കുള്‍ വിദ്യാര്‍ഥികള്‍ക്ക് മദ്യം നല്‍കിയത് പ്രായപൂര്‍ത്തിയാകാത്ത മറ്റൊരു വിദ്യാര്‍ഥിയായിരുന്നു. ഈ വിദ്യാര്‍ത്ഥിയ്ക്കെതിരെ പൊലീസ് കേസെടുത്തു. തിങ്കളാഴ്ച വൈകുന്നേരമായിരുന്നു വിദ്യാര്‍ഥികളെ അവശനിലയില്‍ കിടക്കുന്നത് കണ്ടത്.

അബോധാവസ്ഥയില്‍ കിടന്ന വിദ്യാര്‍ഥികളെ വൈക്കം താലൂക്ക് ആശുപത്രിയിലെത്തിച്ചിരുന്നു. എന്നാല്‍ ഗുരുതരാവസ്ഥയിലായിരുന്ന വിദ്യാര്‍ഥികളെ പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റുകയായിരുന്നു.

 

 

Read more topics: kottayam,students, drinking
English summary
kottayamstudents drinking
topbanner

More News from this section

Subscribe by Email