Wednesday September 26th, 2018 - 12:37:am
topbanner

2030 നകം കോട്ടയം മണ്ഡലത്തില്‍ എല്ലാവര്‍ക്കും ഭൂമി, വൈദ്യൂതികരിച്ച വീട്, കുടിവെള്ളം, തൊഴില്‍

NewsDesk
2030 നകം  കോട്ടയം  മണ്ഡലത്തില്‍  എല്ലാവര്‍ക്കും ഭൂമി, വൈദ്യൂതികരിച്ച വീട്, കുടിവെള്ളം, തൊഴില്‍

കോട്ടയം നിയോജക മണ്ഡലത്തിലുളള എല്ലാവര്‍ക്കും 2030 നകം വീടും ഭൂമിയും കുടിവെള്ളവും തൊഴിലും ലഭ്യമാക്കുന്നതുള്‍പ്പെടെ വിവിധ മേഖലകളില്‍ സമഗ്രത കൈവരിക്കുന്നതിന് തയ്യാറെടുപ്പ് തുടങ്ങി. ഒപ്പം കോട്ടയം മുനിസിപ്പാലിറ്റിയെ കോര്‍പ്പറേഷനായി രൂപാന്തരപ്പെടുത്തി മാതൃ നഗരമാക്കിമാറ്റുന്നതിനുളള പദ്ധതികളും മണ്ഡലത്തിലെ ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സന്നദ്ധ സംഘടനാ പ്രവര്‍ത്തകരും പങ്കെടുത്ത വികസന ശില്പശാലയില്‍ ആസൂത്രണം ചെയ്തു.

ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന ശില്പശാലയുടെ ഉദ്ഘാടനം വനം ഗതാഗത വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിര്‍വഹിച്ചു. വാര്‍ഷിക പദ്ധതികള്‍ നടപ്പാക്കുന്നതോടൊപ്പം ദീര്‍ഘ വീക്ഷണത്തോടെയുളള വന്‍കിട പദ്ധതികളും ത്രിതല പഞ്ചായത്തുകള്‍ ആവിഷ്‌കരിച്ച് നടപ്പാക്കണമെന്ന് അദ്ദേഹം പറഞ്ഞു. നിലവില്‍ ആരംഭിച്ച പദ്ധതികളുടെ പൂര്‍ത്തീകരണവും ശില്പശാലയിലൂടെ ആവിഷ്‌കരിക്കുന്ന പദ്ധതികളും സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് രാഷ്ട്രീയ ഭേദം മറന്ന് പ്രവൃത്തിയ്ക്കണമെന്ന് അദ്ദേഹം പറഞ്ഞു. നിയോജകമണ്ഡലത്തിന്റെ വികസനത്തിന് കില തയ്യാറാക്കിയ വികസനരേഖയുടെ പ്രകാശനവും ചടങ്ങില്‍ അദ്ദേഹം നിര്‍വഹിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഉദ്ഘാടന യോഗത്തില്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഡോ. പി.ആര്‍ സോന, വൈസ് ചെയര്‍ പേഴ്‌സണ്‍ ജാന്‍സി ജേക്കബ്, പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശശീന്ദ്രനാഥ്, വിജയപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സിസി ബോബി, ജില്ലാ പഞ്ചായത്തംഗം ലിസമ്മ ബോബി എന്നിവര്‍ സംസാരിച്ചു. കില കോ-ഓര്‍ഡിനേറ്റര്‍ കെ.എം സലിം വികസന രേഖ അവതരിപ്പിച്ചു. കില ഡയറക്ടര്‍ പി. എ ബാലന്‍ സ്വാഗതവും കോ-ഓര്‍ഡിനേറ്റര്‍ എം.ജി മണി നന്ദിയും പറഞ്ഞു.

Read more topics: kottayam, vision 2030,
English summary
kottayam vikasana seminar vision 2030
topbanner

More News from this section

Subscribe by Email