Thursday June 21st, 2018 - 12:14:am
topbanner
Breaking News

റെയില്‍വേ ട്രാക്കില്‍ മരം വീണ് കായംകുളം - കോട്ടയം റൂട്ടില്‍ 20 മിനിറ്റോളം ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു

Aswani
റെയില്‍വേ ട്രാക്കില്‍ മരം വീണ് കായംകുളം - കോട്ടയം റൂട്ടില്‍ 20 മിനിറ്റോളം ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു

കോട്ടയം: ചിങ്ങവനം കുറിച്ചി മന്ദിരം കവലയില്‍ റെയില്‍വേ ട്രാക്കില്‍ മരം വീണു. ഇതിനെ തുടര്‍ന്നു കായംകുളം - കോട്ടയം റൂട്ടില്‍ 20 മിനിറ്റോളം ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. തിങ്കളാഴ്ച വൈകിട്ട് 5.45 ഓടെയായിരുന്നു സംഭവം. തിരുവനന്തപുരത്തു നിന്നും കോര്‍ബയ്ക്കു പോകുകയായിരുന്ന കോര്‍ബാ എക്‌സ്പ്രസ് കടന്നു വരുന്നതിനിടെ ട്രാക്കിലേയ്ക്കു മരം വീഴുകയായിരുന്നു.

ട്രാക്കില്‍ മരം വീണത് ദൂരെ നിന്നു കണ്ട ലോക്കോ പൈലറ്റ് ബ്രേക്ക് പിടിച്ച് ട്രെയിന്‍ നിര്‍ത്തി. മരക്കമ്പില്‍ കയറിയെങ്കിലും അപകടമുണ്ടാകാതെ ട്രെയിന്‍ നിര്‍ത്താന്‍ സാധിച്ചു. കോട്ടയത്തു നിന്നും അഗ്‌നിശമന സേനാ അധികൃതരും, ചിങ്ങവനം പോലീസും സ്ഥലത്ത് എത്തി. റെയില്‍വേ അധികൃതരുടെ സാന്നിധ്യത്തില്‍ മരം വെട്ടിമാറ്റിയ ശേഷം ട്രെയിന്‍ യാത്ര തുടര്‍ന്നു.

അപകടത്തെ തുടര്‍ന്നു ചെന്നൈ മെയില്‍ തിരുവല്ല സ്റ്റേഷനിലും, കൊല്ലം പാസഞ്ചര്‍ കോട്ടയം സ്‌റ്റേഷനിലും പിടിച്ചിട്ടു. കോര്‍ബ എക്‌സ്പ്രസ് അരമണിക്കൂറിലേറെ വൈകിയാണ് ഓടിയത്.

Read more topics: kottayam, tree fell, railway track
English summary
The tree fell on the railway track and Train traffic disrupted in Kayamkulam-Kottayam route for 20 minutes

More News from this section

Subscribe by Email