Friday September 21st, 2018 - 7:42:pm
topbanner

കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയ്ക്ക് അംഗീകാരത്തിളക്കം

suvitha
കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയ്ക്ക് അംഗീകാരത്തിളക്കം

കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ 2015-16 വര്‍ഷത്തെ വാര്‍ഷിക പ്രവര്‍ത്തന റിപ്പോര്‍ട്ടിന് കെ.സി.ബി.സിയുടെ മികച്ച വാര്‍ഷിക പ്രവര്‍ത്തന റിപ്പോര്‍ട്ടിനുള്ള പുരസ്‌ക്കാരം ലഭിച്ചു. കേരളത്തിലെ 31 രൂപതാ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റികളുടെ വാര്‍ഷിക പ്രവര്‍ത്തന റിപ്പോര്‍ട്ടുകള്‍ കെ.സി.ബി.സി ജസ്റ്റിസ് പീസ് & ഡെവലപ്പ്‌മെന്റ് കമ്മീഷന്റെ നേതൃത്വത്തില്‍ വിലയിരുത്തിയാണ് കെ.എസ്.എസ്.എസിനെ അവാര്‍ഡിനായി തെരഞ്ഞെടുത്തത്.

സാമൂഹ്യ പ്രവര്‍ത്തന മേഖലയില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് പ്രവര്‍ത്തിക്കുന്ന കെ.എസ്.എസ്.എസിന് ഇത് തുടര്‍ച്ചയായി മൂന്നാം തവണയാണ് മികച്ച വാര്‍ഷിക പ്രവര്‍ത്തന റിപ്പോര്‍ട്ടിനുള്ള പുരസ്‌ക്കാരം ലഭിക്കുന്നത്. കേരള സോഷ്യല്‍ സര്‍വ്വീസ് ഫോറത്തിന്റെ നേതൃത്വത്തില്‍ അടിച്ചിറ ആമോസ് സെന്ററില്‍ സംഘടിപ്പിച്ച ചടങ്ങില്‍ കെ.സി.ബി.സി ജസ്റ്റിസ് പീസ് & ഡെവലപ്പ്‌മെന്റ് കമ്മീഷന്‍ ചെയര്‍മാന്‍ ആര്‍ച്ച് ബിഷപ്പ് തോമസ് മാര്‍ കൂറിലോസില്‍ നിന്നും കെ.എസ്.എസ്.എസ് പ്രസിഡന്റ് ഫാ. മൈക്കിള്‍ വെട്ടിക്കാട്ടും സെക്രട്ടറി ഫാ. സുനില്‍ പെരുമാനൂരും പുരസ്‌ക്കാരം ഏറ്റുവാങ്ങി.

കാരിത്താസ് ഇന്‍ഡ്യ അസി. എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. പോള്‍ മൂഞ്ഞേലി, മുന്‍ ഡി.ജി.പി ജേക്കബ് പുന്നൂസ്, കാരിത്താസ് ഇന്‍ഡ്യ എന്‍.ആര്‍.എം ഹെഡ് ഡോ. വി.ആര്‍ ഹരിദാസ്, കേരള സോഷ്യല്‍ സര്‍വ്വീസ് ഫോറം ഡയറക്ടര്‍ ഫാ. ജോര്‍ജ്ജ് വെട്ടിക്കാട്ടില്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

English summary
Kottayam Social Service Society has been recognized
topbanner

More News from this section

Subscribe by Email