Wednesday September 19th, 2018 - 1:02:am
topbanner
Breaking News

കനത്ത മഴയിൽ ഒറ്റപ്പെട്ടവരെ രക്ഷിക്കാൻ ദു​ര​ന്ത​നി​വാ​ര​ണ സേന കോട്ടയത്തെത്തി

Aswani
കനത്ത മഴയിൽ ഒറ്റപ്പെട്ടവരെ രക്ഷിക്കാൻ ദു​ര​ന്ത​നി​വാ​ര​ണ സേന കോട്ടയത്തെത്തി

കോ​ട്ട​യം: സംസഥാനത്തിന്റെ പല ഭാഗത്തും ശക്തമായ മഴ നാശം വിതച്ച സാഹചര്യത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങളും തുടരുകയാണ്. കോട്ടയം ജില്ലയിൽ കനത്ത മഴയെത്തുടര്‍ന്നുണ്ടായ വെ​ള്ള​പ്പൊ​ക്ക​ത്തി​ല്‍ ഒ​റ്റ​പ്പെ​ട്ടു​പോ​യ​വരെ ര​ക്ഷ​പ്പെ​ടു​ത്താ​ന്‍ ദു​ര​ന്ത​നി​വാ​ര​ണ സേ​ന സ്ഥലത്തെത്തി.

നാല്പത് അംഗങ്ങൾ ഉൾപ്പെടുന്ന സംഘമാണ് രക്ഷാപ്രവര്‍ത്തനത്തിനായി എത്തിയിരിക്കുന്നത്. പൂവത്തുംമൂട്, ഇറഞ്ഞാല്‍ എന്നീ പ്രദേശങ്ങളില്‍ കുടുങ്ങിയവരെ രക്ഷിക്കാനാണ് സംഘം ആദ്യം ശ്രമിക്കുന്നത്. രണ്ടു സംഘങ്ങളായി തിരിഞ്ഞാണ് ദുരനന്തനിവാരണ സേന പ്രവര്‍ത്തിക്കുന്നത്.

കനത്ത മഴയില്‍ വെള്ളം പൊങ്ങിയതോടെ തി​രു​വാ​ര്‍​പ്പ്, അ​യ്മ​നം, മ​ണ​ര്‍​കാ​ട്, പേ​രൂ​ര്‍, കോ​ട്ട​യം വി​ല്ലേ​ജു​ക​ളി​ല്‍ നൂ​റു​ക​ണ​ക്കി​ന് വീ​ടു​ക​ളി​ല്‍ ആ​ളു​ക​ള്‍ കു​ടു​ങ്ങി​ക്കി​ട​ക്കു​ക​യാ​ണ്. ര​ണ്ടു​നി​ല വീ​ടു​ക​ളിലെ താഴത്തെ നിലയില്‍ വെ​ള്ളം നിറഞ്ഞതിനാല്‍ മു​ക​ളി​ല​ത്തെ നി​ല​യി​ല്‍ അഭയം പ്രാപിച്ചവരുമുണ്ട്. വെള്ളത്താല്‍ ചുറ്റപ്പെട്ട വീടുകളില്‍ വളര്‍ത്തു മൃഗങ്ങളുമായി കഴിയുന്നവരും പ്രദേശങ്ങളിലുണ്ട്. പല ജില്ലകളിലും കനത്ത മഴയിലും കാറ്റിലും വ്യാപക നാശനഷ്ട്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്.

Read more topics: kottayam, flood, Rescue workers
English summary
rescue workers reached in kottayam to help people isolated in heavy rain
topbanner

More News from this section

Subscribe by Email