Monday February 18th, 2019 - 6:01:am
topbanner

പ്രശസ്ത പത്രഫോട്ടോഗ്രാഫര്‍ വിക്ടര്‍ ജോര്‍ജിന്റെ സ്മരണാര്‍ഥം വിക്ടര്‍ ജോര്‍ജ് സ്മാരക അവാര്‍ഡിനുളള എന്‍ട്രികള്‍ ക്ഷണിച്ചു

Aswani
പ്രശസ്ത പത്രഫോട്ടോഗ്രാഫര്‍ വിക്ടര്‍ ജോര്‍ജിന്റെ സ്മരണാര്‍ഥം വിക്ടര്‍ ജോര്‍ജ് സ്മാരക അവാര്‍ഡിനുളള എന്‍ട്രികള്‍ ക്ഷണിച്ചു

കോട്ടയം: അന്തരിച്ച പ്രശസ്ത പത്രഫോട്ടോഗ്രാഫര്‍ വിക്ടര്‍ ജോര്‍ജിന്റെ സ്മരണാര്‍ഥം വിക്ടര്‍ ജോര്‍ജ് സ്മാരക  ട്രസ്റ്റ് ഏര്‍പ്പെടുത്തിയിരിക്കുന്ന വിക്ടര്‍ ജോര്‍ജ് സ്മാരക അവാര്‍ഡിനുളള എന്‍ട്രികള്‍ ക്ഷണിച്ചു.  ഇനിയും മരിക്കാത്ത ഭൂമി എന്ന വിഷയത്തെ ആസ്പദമാക്കിയുളള മികച്ച ചിത്രത്തിനാണ് അവാര്‍ഡ്.

10001 രൂപയും ഫലകവും അടങ്ങുന്ന അവാര്‍ഡ് വിക്ടര്‍ ജോര്‍ജിന്റെ ചരമവാര്‍ഷിക ദിനമായ ജൂലൈ 9ന് കോട്ടയം പ്രസ് ക്‌ളബില്‍ നടക്കുന്ന അനുസ്മരണ ചടങ്ങില്‍ സമ്മാനിക്കും. മത്സരാര്‍ഥികള്‍ക്ക് രണ്ട് എന്‍ട്രികള്‍ വരെ അയയ്ക്കാം. 12 x 8 വലിപ്പത്തിലുളള  പ്രിന്റുകളാണ് അയക്കേണ്ടത്.  അടിക്കുറിപ്പും, ഫോട്ടോഗ്രാഫറുടെ വിലാസവും, ഫോണ്‍നമ്പരും വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം. ജൂലൈ ഒന്നിനകം  എന്‍ട്രികള്‍ സെക്രട്ടറി, പ്രസ്‌ക്‌ളബ്, കോട്ടയം എന്ന വിലാസത്തില്‍ ലഭിക്കണം.  

Viral News

English summary
newspaper photographer Victor George Memorabilia invites entries to Victor George memorial award
topbanner

More News from this section

Subscribe by Email