Wednesday November 14th, 2018 - 7:08:pm
topbanner

കോട്ടയം: വെള്ളക്കെട്ടിൽ വീണ് വൃദ്ധൻ മരിച്ച നിലയിൽ

NewsDesk
കോട്ടയം: വെള്ളക്കെട്ടിൽ വീണ് വൃദ്ധൻ മരിച്ച നിലയിൽ

കോട്ടയം/പനച്ചിക്കാട്: പുതുപ്പള്ളിയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന വൃദ്ധൻ വെള്ളക്കെട്ടിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. പനച്ചിക്കാട് കുഴിമറ്റo വീപ്പോലയിൽ ഗോപാലകൃഷ്ണൻ നായർ (63) ആണ് മരിച്ചത്. രാവിലെ ജോലി സ്ഥലത്തു നിന്ന് മടങ്ങും വഴി തൃക്കോതമംഗലത്തു ബസ്സിറങ്ങി നടന്നു പോകുകയാണ് പതിവ്. അങ്ങനെ വെള്ളക്കെട്ടിൽ വീണതാവാമെന്ന് കരുതുന്നു.

നാട്ടുകാരാണ് മൃതദേഹംവെള്ളൂത്തുരുത്തി - പാതിയാപ്പള്ളി കടവിൽ നിന്ന് കണ്ടെത്തിയത്. ഭാര്യ: പ്രസന്നകുമാരി, മക്കൾ: ജയകൃഷ്ണൻ, ജിതു കുഷ്ണൻ. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. സംസ്കാരം ഇന്ന് ഞായർ 4 മണിക്ക് പനച്ചിക്കാട് വീട്ടുവളപ്പിൽ.

Read more topics: kottayam, panachikkad,
English summary
kottayam panachikkad vellakkettil veenu marichu
topbanner

More News from this section

Subscribe by Email