Sunday August 18th, 2019 - 2:28:am
topbanner
topbanner

മഴക്കെടുതി നഷ്ടപരിഹാരം വേഗത്തില്‍ നല്‍കും: മന്ത്രി അഡ്വ. കെ. രാജു

Aswani
മഴക്കെടുതി  നഷ്ടപരിഹാരം വേഗത്തില്‍ നല്‍കും: മന്ത്രി അഡ്വ. കെ. രാജു

കോട്ടയം: കാലവര്‍ഷെക്കെടുതിയില്‍ വീടുള്‍പ്പെടെ ഉണ്ടായിട്ടുള്ള നഷ്ടങ്ങള്‍ക്ക് അതിവേഗം നഷ്ടപരിഹാരം നല്‍കുമെന്ന് കോട്ടയം ജില്ലയുടെ ചുമതലയുള്ള വനം- മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി അഡ്വ. കെ.രാജു പറഞ്ഞു. അമയന്നൂര്‍ മഹാത്മ കോളനിയിലെ 37 കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചിട്ടുള്ള അയര്‍ക്കുന്നം ഗവ. എല്‍.പി.എസിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം. നഷടപരിഹാരം അതിവേഗം നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം. ഓരോ വ്യക്തികള്‍ക്കും ഉണ്ടായിട്ടുള്ള നാശനഷ്ടത്തിന്റെ കണക്ക് വേഗത്തില്‍ തിട്ടപ്പെടുത്തി നല്‍കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്കിയിട്ടുണ്ട്.

പരമാവധി സഹായം സര്‍ക്കാര്‍ നല്‍കുമെന്നും വീടു നഷ്ടപ്പെട്ടവരെ ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീടുകള്‍ നിര്‍മ്മിക്കുന്നതിനും സഹായം നല്‍കുമെന്നും ക്യാമ്പില്‍ താമസിക്കുന്നവര്‍ക്ക് അദ്ദേഹം ഉറപ്പു നല്‍കി. എസ്.സി./എസ്.ടി വികസന ഫണ്ടുപയോഗിച്ച് വീടുകള്‍ പുന:രുദ്ധരിക്കുന്നതിനും നടപടിയെടുക്കും. കാലാവസ്ഥാ നിരീക്ഷണ കേന്ദത്തിന്റെ അറിയിപ്പനുസരിച്ച് 3-4 ദിവസം കൂടി നല്ല മഴക്ക് സാദ്ധ്യതയുള്ളതിനാല്‍ എല്ലാവരും ക്യാമ്പില്‍ തന്നെ കഴിയണമെന്നും ഭക്ഷണം, മരുന്ന് എന്നിവ ലഭ്യമാക്കാന്‍ ഏര്‍പ്പാട് ചെയ്തിട്ടു ണ്ടെന്നും മന്ത്രി അറിയിച്ചു. 

ജില്ലാ കളക്ടര്‍ ഡോ.ബി.എസ് തിരുമേനി, അയര്‍ക്കുന്നം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മോനിമോള്‍,ഡെപ്യൂട്ടി കളക്ടര്‍ അലകസ് ജോസഫ്, തഹസില്‍ദാര്‍ ഗീതാകുമാരി, വില്ലേജ് ഓഫീസര്‍ എന്‍.ആര്‍ രാജേഷ് എന്നിവരോടൊപ്പം തിരുവഞ്ചൂര്‍ ഗവ.എല്‍.പി.എസില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പിലും വെളളക്കെട്ടുളള പൂവത്തുംമൂട് പ്രദേശത്തും അദ്ദേഹം സന്ദര്‍ശനം നടത്തി. കാലവര്‍ഷ കെടുതിയില്‍ ജില്ലയില്‍ തുറന്ന 104 ക്യാമ്പുകളായി 2300 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചതായി മന്ത്രി അറിയിച്ചു. കളക്‌ട്രേറ്റില്‍ ജില്ലാ കളക്ടര്‍ ഡോ. ബി. എസ് തിരുമേനി, ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവരുമായി ജില്ലയിലെ സ്ഥിതിഗതികള്‍ മന്ത്രി അവലോകനം ചെയ്തു.

കോട്ടയം, ചങ്ങനാശ്ശേരി, വൈക്കം, മീനച്ചില്‍ താലൂക്കുകളിലുളള 8577 പേരാണ് ക്യാമ്പുകളില്‍ ഉളളത്. ഇവര്‍ക്കുളള ഭക്ഷണം, മരുന്ന്, മറ്റ് അവശ്യ സൗകര്യങ്ങള്‍ എന്നിവ ഒരുക്കിയിട്ടുണ്ട്. ജില്ലാ കളക്ടറോടൊപ്പം ജില്ലാ സപ്ലൈ ഓഫീസര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എന്നിവരോടും സ്ഥിതിഗതികള്‍ സൂക്ഷമമായി വിലയിരുത്താനും മരുന്നുകളുടെ ലഭ്യത ഉറപ്പു വരുത്താനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പാറമ്പുഴ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ വെള്ളം കയറിയ സാഹചര്യത്തില്‍ രോഗികളെ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

കൊക്കയാര്‍ വില്ലേജില്‍ കുഴിപ്പാ പറമ്പില്‍ സ്റ്റോറിന് മുന്‍വശത്ത് പൂവഞ്ചി പാറമടയ്ക്ക് സമീപം രണ്ടു പേരെ മീന്‍പിടുത്തത്തിനിടയില്‍ കാണാതായി. കാലവര്‍ഷക്കെടുതിയില്‍ 148 വീടുകള്‍ ഭാഗീകമായി തകര്‍ന്നു. 42 ലക്ഷം രൂപയുടെ നാശനഷ്ടമാണ് കണക്കാക്കുന്നത്. മീനച്ചില്‍ താലൂക്കിലെ തലനാട് വില്ലേജില്‍ ചോനമലയിലാണ് ഉരുള്‍പ്പൊട്ടിയത്. നഷ്ടങ്ങളുടെ കണക്കെടുപ്പ് വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Read more topics: kottayam,minister, k raju,
English summary
Rainfall compensation will be provided faster: minister k raju
topbanner

More News from this section

Subscribe by Email