Tuesday August 21st, 2018 - 8:03:pm
topbanner

വിദ്യാര്‍ത്ഥികളില്‍ സംരംഭകത്വം വളര്‍ത്താന്‍ പദ്ധതിയുമായി മഹാത്മാഗാന്ധി സര്‍വ്വകലാശാല : പത്ത് വിദ്യാര്‍ത്ഥി ആശയങ്ങള്‍ക്ക് ഗ്രാന്റ് നല്‍കി

Aswani
വിദ്യാര്‍ത്ഥികളില്‍ സംരംഭകത്വം വളര്‍ത്താന്‍ പദ്ധതിയുമായി മഹാത്മാഗാന്ധി സര്‍വ്വകലാശാല : പത്ത് വിദ്യാര്‍ത്ഥി ആശയങ്ങള്‍ക്ക് ഗ്രാന്റ് നല്‍കി

കോട്ടയം: ജൈവം പദ്ധതിയുടെ ഭാഗമായി വിദ്യാര്‍ത്ഥികളില്‍ സംരംഭകത്വം വളര്‍ത്താന്‍ എം.ജി.യുടെ പുതിയ കര്‍മ്മപദ്ധതിയ്ക്ക് രൂപം നല്‍കിയതായി വൈസ് ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്റ്യന്‍ പറഞ്ഞു. പത്ത് ജൈവാധിഷ്ഠിത വിദ്യാര്‍ത്ഥി സംരംഭങ്ങള്‍ക്ക് പതിനായിരം രൂപ വീതം ഗ്രാന്റ് വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മഹാത്മാഗാന്ധി സര്‍വ്വകലാശാലയിലെ ബിസിനസ് ഇന്നൊവേഷന്‍ ആന്റ് ഇന്‍ക്യുബേഷന്‍ സെന്ററിന്റെയും അന്തര്‍സര്‍വ്വകലാശാലാ സുസ്ഥിര ജൈവകൃഷി കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തില്‍ ജൈവ കൃഷി രീതികള്‍, ജലസംരക്ഷണം, മാലിന്യനിര്‍മ്മാര്‍ജ്ജനം എന്നീ മേഖലകളിലെ പുത്തന്‍ ആശയങ്ങള്‍ ഉല്പന്നങ്ങളാക്കി മാറ്റുന്നതിന് സഹായം നല്‍കും. സൗജന്യ പേറ്റന്റിംഗ് സംവിധാനവും ഏര്‍പ്പെടുത്തും വി.സി. പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ ഹരിത കേരളം പദ്ധതിയുടെ ചുവടു പിടിച്ചുകൊണ്ട് ജൈവ സാക്ഷരതയുള്ള സമൂഹം എന്ന ലക്ഷ്യപൂര്‍ത്തീകരണത്തിനായി മഹാത്മാഗാന്ധി സര്‍വ്വകലാശാല ആവിഷ്‌ക്കരിച്ച സംരംഭകത്വ പദ്ധതിയാണ് ബി.ഐ.ഐ.സി.ഐയുകോഫ്‌സ സ്റ്റാര്‍ട്ടപ്പ്. സ്റ്റാര്‍ട്ടപ്പ് ഗ്രാന്റിന് അര്‍ഹത നേടിയ ഡോ. ആശ സജി (എസ്.ബി. കോളേജ്, ചങ്ങനാശ്ശേരി), മരിസ മര്‍ക്കോസും സംഘവും (ബി.സി.എം. കോളേജ്, കോട്ടയം), ജോയ്‌സ് കെ. ജോസഫ്, അനി തോമസ് ഇടിക്കുള (സ്‌കൂള്‍ ഓഫ് എന്‍വയോണ്‍മെന്റ് സയന്‍സസ്, മഹാത്മാഗാന്ധി സര്‍വ്വകലാശാല), അഭിഷേക് എച്ച്, ബിബെറ്റോ ജി. നായര്‍ (എസ്.ബി. കോളേജ് ചങ്ങനാശ്ശേരി), ജെമി ജെയിംസ് (ഐ.ഐ.യു.സി.എന്‍.എന്‍, മഹാത്മാഗാന്ധി സര്‍വ്വകലാശാല), പ്രിന്‍സണ്‍ ബേബി (വിശ്വജ്യോതി കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആന്റ് ടെക്‌നോളജി, മൂവാറ്റുപുഴ), അഞ്ജു ജസ്റ്റിനും സംഘവും (ബി.സി.എം. കോളേജ്, കോട്ടയം), സജിത്കുമാര്‍ (സ്‌കൂള്‍ ഓഫ് എന്‍വയോണ്‍മെന്റ് സയന്‍സസ്, മഹാത്മാഗാന്ധി സര്‍വ്വകലാശാല), ആന്‍ മരിയ ആന്റണിയും സംഘവും (ബി.സി.എം. കോളേജ്, കോട്ടയം), അമൃത കൃഷ്ണന്‍, കീര്‍ത്തി എസ്. നായര്‍ (കെ.എന്‍. രാജ് സെന്റര്‍, മഹാത്മാഗാന്ധി സര്‍വ്വകലാശാല) എന്നിവര്‍ അവാര്‍ഡുകള്‍ ഏറ്റുവാങ്ങി.

ചടങ്ങില്‍ സിന്‍ഡിക്കേറ്റംഗം ഡോ. കെ. ഷെറഫുദ്ദീന്‍ അദ്ധ്യക്ഷത വഹിച്ചു. രജിസ്ട്രാറും ജൈവം ജനറല്‍ കണ്‍വീനറുമായ എം.ആര്‍. ഉണ്ണി, സിന്‍ഡിക്കേറ്റംഗങ്ങളായ ഡോ. ആര്‍. പ്രഗാഷ്, ഡോ. കെ. കൃഷ്ണദാസ്, ബിസിനസ് ഇന്‍ക്യുബോഷന്‍ കേന്ദ്രത്തിന്റെ ഡയറക്ടര്‍ ഡോ. ആര്‍. ഗിരീഷ്‌കുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

English summary
mahatma gandhi university come With the project to grow entrepreneurship among the students;Grant has been given 10 student ideas
topbanner

More News from this section

Subscribe by Email