Sunday November 18th, 2018 - 11:27:am
topbanner

കോട്ടയം: നീന്തൽക്കുളത്തിൽ വീണ് പിഞ്ചുകുഞ്ഞ് മരിച്ചു

NewsDesk
കോട്ടയം: നീന്തൽക്കുളത്തിൽ വീണ് പിഞ്ചുകുഞ്ഞ് മരിച്ചു

കോട്ടയം/കറുകച്ചാൽ: മാതാപിതാക്കളോടൊപ്പം സുഹൃത്തിന്റ വീട്ടിലെത്തിയ പിഞ്ചുകുഞ്ഞ് വീട്ടുമുറ്റത്തെ നീന്തൽക്കുളത്തിൽ മുങ്ങിമരിച്ചു. ചമ്പക്കര തൊമ്മച്ചേരി ബുധനാകുഴി കുന്നേൽ അനീഷ് ദേവസ്യായുടെ മകൻ ഡാനി (2) ആണ് മരിച്ചത്.

ചൊവ്വാഴ്ച്ച പകൽ അനീഷും കുട്ടിയുടെ അമ്മ സൂസനും ഇവരുടെ കുടുംബ സുഹൃത്തായ കൂത്രപ്പള്ളി തറേപ്പടി വടക്കേടത്ത് ജിബു മാത്യുവിന്റ വീട്ടിൽ എത്തിയതായിരുന്നു.

വീടിന്റ തിണ്ണയിൽ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കാണാതായതിനെ തുടർന്ന് വീട്ടുകാർ നടത്തിയ തിരച്ചിലിൽ വീടിന് പിൻവശത്തുള്ള നീന്തൽകുളത്തിൽ കണ്ടെത്തുകയായിരുന്നു.

ഉടൻ തന്നെ കുട്ടിയെ കറുകച്ചാലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മാതാവ് സൂസൻ കൂത്രപ്പള്ളി കൊച്ചുവീട്ടിൽ കുടുംബാംഗമാണ്. സംസ്‌ക്കാരം ബുധനാഴ്ച്ച പകൽ 2.30ന് തൊമ്മച്ചേരിയിലെ വീട്ടിലെ സുശ്രൂഷകൾക്ക് ശേഷം നെടുമാവ് ഹോളിക്രോസ് മലങ്കര പള്ളിയിൽ.

 

Read more topics: kottayam, kid, swimming pool, died,
English summary
kottayam kid fell in the swimming pool and diedkottayam kid fell in the swimming pool and died
topbanner

More News from this section

Subscribe by Email