Wednesday November 21st, 2018 - 10:24:am
topbanner

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി രണ്ടു മാസം പ്രായമുള്ള പെൺകുഞ്ഞ് മരിച്ചു

Aswani
മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി രണ്ടു മാസം പ്രായമുള്ള പെൺകുഞ്ഞ്  മരിച്ചു

കോട്ടയം: മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി രണ്ടു മാസം പ്രായമുള്ള പെണ്‍കുഞ്ഞിന് ദാരുണാന്ത്യം. കടുത്തുരുത്തി പൂഴിക്കോലില്‍ പൂഴിക്കുന്നേല്‍ അനീഷ്-രേണുക ദമ്പതികളുടെ മകളാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ ഒന്‍പതോടെയാണ് സംഭവം. കുഞ്ഞ് കരഞ്ഞതിനെ തുടര്‍ന്ന് കട്ടിലില്‍ കിടത്തി രേണുക മുലപ്പാല്‍ കൊടുക്കുന്നതിനിടെ പൽ തൊണ്ടയില്‍ കുരുങ്ങുകയായിരുന്നു.

കുഞ്ഞു പാലുകുടിക്കുന്നതിനിടെ അമ്മ ഉറങ്ങിപ്പോയിരുന്നു. തുടര്‍ന്ന് കുഞ്ഞ് അസ്വസ്ഥത പ്രകടിപ്പിക്കുന്നത് മനസിലാക്കിയാണ് അമ്മ ഉണര്‍ന്നത്. ശ്വാസതടസം അനുഭവപ്പെട്ട കുഞ്ഞിനെ ഉടന്‍ തന്നെ കടുത്തുരുത്തിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മുട്ടുചിറയിലെ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കാന്‍ കഴിയൂ എന്ന് കടുിത്തുരുത്തി പോലീസ് അറിയിച്ചു.

Read more topics: kottyam, girl child, died,
English summary
The two month old girl died between breastfeeding
topbanner

More News from this section

Subscribe by Email