Tuesday September 25th, 2018 - 10:36:pm
topbanner

ആഭ്യന്തരമന്ത്രിയുടെ പ്രഖ്യാപനം കടലാസില്‍ തന്നെ ഉറങ്ങുമോ ?

NewsDesk
ആഭ്യന്തരമന്ത്രിയുടെ പ്രഖ്യാപനം കടലാസില്‍ തന്നെ ഉറങ്ങുമോ ?

കോട്ടയം :  ജില്ലയ്ക്ക് പുതിയതായി പോലീസ് സ്റ്റേഷനുകളും, ഡി.വൈ.എസ്.പി. ഓഫീസുകളും അനുവദിച്ച് ഉത്തരവ് പുറപ്പെടുവിച്ച ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പുതിയതായി അനുവദിച്ച പോലീസ് സ്റ്റേഷനുകളിലും ഡി.വൈ.എസ്.പി.ഓഫീസുകളിലും ആവശ്യത്തിന് ജീവനക്കാരേയും, വാഹന സൗകര്യങ്ങളും ഉണ്ടോ എന്ന് ഉദ്ഘാടനത്തിന് മുമ്പ് ഉറപ്പുവരുത്തണമെന്ന ആവശ്യം ഉയര്‍ന്നു.

കോട്ടയം ജില്ലയില്‍ പകുതി പോലീസ് സ്റ്റേഷനുകളിലും ആവശ്യത്തിന് ക്രമസമാധാന ചുമതലയ്ക്ക് ഉദ്യോഗസ്ഥര്‍ കുറവാണ്. അതുപോലെതന്നെ ആധുനിക സൗകര്യങ്ങളുള്ള വാഹനങ്ങളും കുറവുള്ള അവസ്ഥയാണ് ഉള്ളത്. മുഖ്യമന്ത്രി അടക്കമുള്ള വി.ഐ.പി.കളുടെ സുരക്ഷാചുമതലയും കൂടിയാകുമ്പോള്‍ ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പിടിപ്പത് പണിയുമാണ്. പാലാ, കുറവിലങ്ങാട് പോലീസ് സ്റ്റേഷന്‍ പരിധികളില്‍ പുതിയതായി പ്രവര്‍ത്തനം ആരംഭിച്ച പോലീസ് എയ്ഡ് പോസ്റ്റുകളുടെ ഉദ്ഘാടന ദിവസം മന്ത്രി പ്രഖ്യാപിച്ച പാറ്റേണ്‍ അനുസരിച്ചുള്ള ഉദ്യോഗസ്ഥരുടെ സേവനവും ലഭിക്കുന്നില്ല. പോലീസ്‌ന് പകരം ഹോംഗാര്‍ഡുകളുടെ സേവനത്തില്‍ മാത്രമായി പോലീസ് എയ്ഡ് പോസ്റ്റുകളുടെ പ്രവര്‍ത്തനം ചുരുങ്ങി.

ഈ അവസ്ഥയ്ക്ക് പരിഹാരത്തിനായി ആഭ്യന്തരമന്ത്രി തന്നെ ഇടപെടണമെന്നുള്ള ആവശ്യവും ശക്തമായിട്ടുണ്ട്. അതിനായിട്ട് കോട്ടയം ജില്ലയില്‍ നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ള ഉത്തരവുകള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ യഥാസമയം നടപ്പിലാക്കുന്നുണ്ടോ എന്ന് പരിശോധിക്കുവാനും നിരീക്ഷിക്കുവാനും ജില്ലയില്‍ ഒരു മോണിട്ടറിംഗ് സംവിധാനം ഏര്‍പ്പെടുത്തിയെങ്കില്‍ മാത്രമേ ജില്ലയിലെ പോലീസ് സേവനം കാര്യക്ഷമമാവവുകയുള്ളൂ എന്നുള്ള അഭിപ്രായം പോലീസ് സേനയില്‍തന്നെ ഉയര്‍ന്നുകഴിഞ്ഞു. 

English summary
kottayam district police station
topbanner

More News from this section

Subscribe by Email