Tuesday September 18th, 2018 - 7:17:pm
topbanner
Breaking News

കോടതി ഉത്തരവുമായി ചികിത്സയില്‍ കഴിഞ്ഞിരുന്ന വീട്ടമ്മയെ ഡിസ്ചാര്‍ജ് ചെയ്തു

sadk
കോടതി ഉത്തരവുമായി ചികിത്സയില്‍ കഴിഞ്ഞിരുന്ന വീട്ടമ്മയെ ഡിസ്ചാര്‍ജ് ചെയ്തു

ആര്‍പ്പൂക്കര: കോടതി ഉത്തരവുമായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന വീട്ടമ്മയെ ഡിസ്ചാര്‍ജ് ചെയ്തു. ഇവരുടെ ചികിത്സക്കായി പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് കൂടിയിരുന്നു. ബോര്‍ഡിന്റെ തീരുമാനപ്രകാരമാണ് ഡിസ്ചാര്‍ജ് ചെയ്തത്. വര്‍ഷങ്ങളായി ശരിയായ രീതിയില്‍ ആഹാരം കഴിക്കാതിരുന്നതിലുള്ള ആരോഗ്യ പ്രശ്‌നവും വാര്‍ധക്യ സഹജമായ രോഗവും മാത്രമേ ഇവര്‍ക്കുള്ളൂവെന്ന് മെഡിക്കല്‍ ബോര്‍ഡ് വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഡിസ്ചാര്‍ജ് ചെയ്തത്.

ഓഗസ്റ്റ് മൂന്നിനാണ് കോടതി ഉത്തരവുമായി ഇവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കൊണ്ടുവന്നത്. മക്കള്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് മറ്റൊരു മകന്‍ ഇവര്‍ക്ക് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ച രീതിയില്‍ ഭക്ഷണം ട്യൂബു വഴി നല്‍കാന്‍ തയാറായില്ല. എഴുന്നേല്‍ക്കാനോ ഭക്ഷണം കഴിക്കുവാനോ പറ്റാത്തതിനാലാണ് ട്യൂബ് വഴി ഭക്ഷണം നല്‍കാന്‍ നിര്‍ദേശിച്ചത്. എന്നാല്‍ ജീവനക്കാര്‍ അമ്മയ്ക്ക് ഭക്ഷണം നല്‍കണമെന്ന് വാശിപിടിച്ചു. തുടര്‍ന്നുള്ള തര്‍ക്കത്തില്‍ അന്ന് ഇവരെ നിര്‍ബന്ധപൂര്‍വം ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യിപ്പിക്കുകയായിരുന്നു.

ഭര്‍ത്താവുമായി പ്രണയത്തിലാണ്; വിവാഹമോചന വാര്‍ത്തകള്‍ക്കെതിരെ കനിഹ

പെണ്‍വാണിഭത്തിനു നടി സുകന്യ അറസ്റ്റിലായോ?

ഭാര്യയുമായി വഴക്കുണ്ടായതിനെ തുടര്‍ന്ന് യുവാവ് 3 പെണ്‍മക്കളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തു

English summary
kottayam, court order, to discharge
topbanner

More News from this section

Subscribe by Email