topbanner
Wednesday December 13th, 2017 - 1:28:am
topbanner
topbanner

പ്രകൃതി വിഭവങ്ങളുടെ സംരക്ഷണം മാനവരാശിയുടെ നിലനില്‍പ്പിന് അത്യന്താ പേക്ഷിതമാണെന്ന് മന്ത്രി ഇ. ചന്ദ്രശേഖരന്‍

rajani v
പ്രകൃതി വിഭവങ്ങളുടെ സംരക്ഷണം മാനവരാശിയുടെ നിലനില്‍പ്പിന് അത്യന്താ പേക്ഷിതമാണെന്ന് മന്ത്രി ഇ. ചന്ദ്രശേഖരന്‍

കോട്ടയം: പരിസ്ഥിതി സൗഹാര്‍ദ്ദ സമൂഹം കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് മന്ത്രി ഇ. ചന്ദ്രശേഖരന്‍ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന 20-ാമത് ചൈതന്യ കാര്‍ഷികമേളയുടെയും സ്വാശ്രയസംഘ മഹോത്സവത്തിന്റെയും മൂന്നാം ദിനത്തിലെ പരിസ്ഥിതി സൗഹാര്‍ദ്ദ ദിന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രകൃതിയെയും പ്രകൃതി വിഭവങ്ങളെയും സംരക്ഷിക്കേണ്ടത് മാനവരാശിയുടെ നിലനില്‍പ്പിന് അത്യന്താ പേക്ഷിതമാണെന്നും ഭാവി തലമുറയെ കരുതി ജീവിക്കുവാനുള്ള മനോഭാവമാണ് ഓരോരുത്തരിലും രൂപപ്പെടേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 പാലാ രൂപതാ മെത്രാന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് അദ്ധ്യക്ഷത വഹിച്ചു. കാര്‍ഷിക സംസ്‌ക്കാരം പരിപോഷിപ്പിക്കുന്നതോടൊപ്പം മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെ വ്യാപനവും കാര്‍ഷിക മേഖലയുടെ പുരോഗതിക്ക് അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം പറഞ്ഞു. റോഷി അഗസ്റ്റിന്‍ എം.എല്‍.എ, കോട്ടയം ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി സെബാസ്റ്റ്യന്‍, കേരളാ സോഷ്യല്‍ സര്‍വ്വീസ് ഫോറം എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോര്‍ജ്ജ് വെട്ടിക്കാട്ടില്‍, കെ.എസ്.എസ്.എസ് സെക്രട്ടറി ഫാ. സുനില്‍ പെരുമാനൂര്‍, കോട്ടയം പ്രിന്‍സിപ്പല്‍ അഗ്രികള്‍ച്ചറല്‍ ഓഫീസര്‍ ജയലളിത എസ്, സെന്റര്‍ ഫോര്‍ എന്‍വയോണ്‍മെന്റ് ആന്‍ഡ് ഡെവലപ്പ്മെന്റ് സ്റ്റേറ്റ് പ്രോഗ്രാം ഡയറക്ടര്‍ ഡോ. സാബു റ്റി, കെ.എസ്.എസ്.എസ് പുരുഷ സ്വാശ്രയസംഘ ഫെഡറേഷന്‍ പ്രസിഡന്റ് ജോണ്‍ മാവേലില്‍ എന്നിവര്‍ പ്രസംഗിച്ചു.

 സമ്മേളനത്തോടനുബന്ധിച്ച് കോട്ടയം ജില്ലാ പഞ്ചായത്തുമായി സഹകരിച്ചുള്ള ജൈവകര്‍ഷക വിപണിയുടെ ഉദ്ഘാടനവും നടത്തപ്പെട്ടു. മൂന്നാം ദിനമായ ഇന്ന് ഉഴവൂര്‍, ഇടയ്ക്കാട് മേഖലകളുടെ കലാപരിപാടികളും ടയര്‍മാസാ പെനാല്‍റ്റി അടി, പൊറോട്ട അടി, കൊയ്ത്ത് പാട്ട് ദൃശ്യാവിഷ്‌ക്കാരം എന്നീ മത്സരങ്ങളും നടത്തപ്പെട്ടു. ജീവിതനൈപുണികള്‍ അനുദിനജീവിതത്തില്‍ എന്ന വിഷയത്തില്‍ നടത്തപ്പെട്ട സെമിനാറിന് പേഴ്സണാലിറ്റി ഡെവലപ്പ്മെന്റ് ട്രെയിനര്‍ അഡ്വ. ബിനു കണ്ണന്താനം നേതൃത്വം നല്‍കി.  ആകാശഗംഗ റിയാലിറ്റി ഷോയും സ്നേക്ക് മാസ്റ്റര്‍ വാവ സുരേഷ് നയിച്ച വിസ്മയക്കാഴ്ചയും  അരങ്ങേറി.

സ്വാശ്രയസംഗമദിനമായി ദിനമായി ആചരിക്കുന്ന ശനിയാഴ്ച രാവിലെ 10.45ന് കുടുംബമൂല്യങ്ങളും സാമൂഹ്യചുറ്റുപാടുകളും ഇന്നത്തെ ലോകത്തില്‍ എന്ന വിഷയത്തില്‍ പാലാ സെന്റ് തോമസ് കോളേജ് പ്രൊഫസര്‍ ഡോ. ടി.സി തങ്കച്ചന്‍ സെമിനാര്‍ നയിക്കും. തുടര്‍ന്ന് മലങ്കര മേഖല കലാപരിപാടികളും തപ്പും തകിലും റീമിക്സ് ഡാന്‍സ് മത്സരവും നടത്തും. 12.45 ന് ഞാറ് നടീല്‍, കൈവളളം തുഴച്ചില്‍, ഉണ്ണിയാര്‍ച്ച എന്നീ മത്സരങ്ങള്‍ നടത്തപ്പെടും.  2.30 ന് നടത്തപ്പെടുന്ന പൊതുസമ്മേളനത്തിന്റെ ഉദ്ഘാടനം ഭക്ഷ്യസിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി പി. തിലോത്തമന്‍ നിര്‍വ്വഹിക്കും.

ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി. തോമസ് ചടങ്ങില്‍ അദ്ധ്യക്ഷത വഹിക്കും. സീറോ മലബാര്‍ സഭ കൂരിയാ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ അനുഗ്രഹ പ്രഭാഷണം നടത്തും. ജോസ് കെ മാണി എം.പി, പി.സി ജോര്‍ജ്ജ് എം.എല്‍.എ, ഫുഡ് & സിവില്‍ സപ്ലൈസ് സ്പെഷ്യല്‍ സെക്രട്ടറി മിനി ആന്റണി്, കോട്ടയം ജില്ലാ പോലീസ് മേധാവി വി.എം. മുഹമ്മദ് റഫീഖ്, സംസ്ഥാന ഹോര്‍ട്ടിക്കള്‍ച്ചര്‍ മിഷന്‍ ഡയറക്ടര്‍ കെ.എസ്. പ്രീത,   ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ ജെയിംസ് തോമസ് പ്ലാക്കിത്തൊട്ടിയില്‍ എന്നിവര്‍ പ്രസംഗിക്കും.

സമ്മേളനത്തോടനുബന്ധിച്ച് നാളികേര വികസന ബോര്‍ഡുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന തെങ്ങിന്റെ ചങ്ങാതിക്കൂട്ടം പദ്ധതിയുടെ ഉദ്ഘാടനവും നടത്തപ്പെടും. തുടര്‍ന്ന് പുലിമുരുകന്‍ മത്സരവും താളലയം ഫ്യൂഷന്‍ ഡാന്‍സ് മത്സരവും നടത്തപ്പെടും. 6.30 ന് കോമഡി ഉത്സവം ഫെയിം താരങ്ങള്‍ അണിനിരക്കുന്ന മെഗാഷോയും നടത്തപ്പെടും.



Read more topics: kottayam, chaithanya, karshika mela
English summary
kottayam chaithanya karshika mela
topbanner topbanner

More News from this section

Subscribe by Email