topbanner
Saturday December 16th, 2017 - 7:08:am
topbanner
topbanner

കോട്ടയം അതിരൂപത സോഷ്യല്‍ ആക്ഷന്‍ കമ്മീഷന്റെ നേതൃത്വത്തില്‍ സാമൂഹ്യ പ്രവര്‍ത്തകരുടെ സംഗമം സംഘടിപ്പിച്ചു

NewsDesk
കോട്ടയം അതിരൂപത സോഷ്യല്‍ ആക്ഷന്‍ കമ്മീഷന്റെ നേതൃത്വത്തില്‍ സാമൂഹ്യ പ്രവര്‍ത്തകരുടെ സംഗമം സംഘടിപ്പിച്ചു

കോട്ടയം : കോട്ടയം അതിരൂപതയിലെ വിവിധ സന്നദ്ധ പ്രസ്ഥാനങ്ങളിലെയും സമര്‍പ്പിത സന്യാസ സമൂഹങ്ങളിലെയും സാമൂഹ്യസേവന വിഭാഗങ്ങളിലെ പ്രതിനിധികളെയും ഇടവകയിലെയും സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന പാരിഷ് കൗണ്‍സില്‍ അംഗങ്ങളെയും ഉള്‍പ്പെടുത്തി അതിരൂപത സോഷ്യല്‍ ആക്ഷന്‍ കമ്മീഷന്റെ നേതൃത്വത്തില്‍ സാമൂഹ്യ പ്രവര്‍ത്തകരുടെ സംഗമം സംഘടിപ്പിച്ചു. തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ സംഘടിപ്പിച്ച സംഗമത്തിന്റെ ഉദ്ഘാടനം കേരള സോഷ്യല്‍ സര്‍വ്വീസ് ഫോറം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോര്‍ജ്ജ് വെട്ടിക്കാട്ടില്‍ നിര്‍വ്വഹിച്ചു.

ജാതിമത വ്യത്യാസമില്ലാതെ സഭയുടെ സാമൂഹ്യ പ്രതിബദ്ധതയുടെ മുഖം പൊതുസമൂഹത്തിലെത്തിക്കാന്‍ സാമൂഹ്യ സേവന പ്രസ്ഥാനങ്ങളിലൂടെ സാധിക്കണമെന്നും സഭയോട് ചേര്‍ന്ന് ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന നല്ല സമരിയാക്കാരനാകാന്‍ ഓരോരുത്തര്‍ക്കും കഴിയണമെന്നും ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു.

കോട്ടയം അതിരൂപതാ വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. ചൈതന്യ കമ്മീഷന്‍ കോര്‍ഡിനേറ്റര്‍ ഫാ. ജിജോ നെല്ലിക്കാകണ്ടത്തില്‍, കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി സെക്രട്ടറി ഫാ. സുനില്‍ പെരുമാനൂര്‍, ഫാ. ബിജു താഴത്തുചെരുവില്‍ എന്നിവര്‍ പ്രസംഗിച്ചു. സാമൂഹ്യ പ്രവര്‍ത്തനത്തിലെ കാലാനുസൃതമായ ആഭിമുഖ്യങ്ങളും പ്രവര്‍ത്തനപരിപാടികളും സംഗമത്തില്‍ ചര്‍ച്ച ചെയ്തു.

English summary
kottayam athiroopatha social activities
topbanner topbanner

More News from this section

Subscribe by Email