Thursday September 20th, 2018 - 4:15:am
topbanner
Breaking News

കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ മുട്ടക്കോഴിയും ഹൈടെക് കൂടും ലഭ്യമാക്കി

Aswani
കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ മുട്ടക്കോഴിയും ഹൈടെക് കൂടും ലഭ്യമാക്കി

കോട്ടയം: ഭക്ഷ്യസുരക്ഷ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ മുട്ടക്കോഴിയും ഹൈടെക് കൂടും ലഭ്യമാക്കി.

പദ്ധതിയുടെ ഭാഗമായി ബിവി 380 ഇനത്തില്‍പ്പെട്ട അമ്പത് ദിവസം പ്രായമുള്ള 25 കോഴികളും അമ്പത് കിലോഗ്രാം കോഴിത്തീറ്റയും മരുന്നും ഹൈടെക് കൂടുമാണ് ലഭ്യമാക്കിയത്. കിടങ്ങൂര്‍, ഇടയ്ക്കാട്, മലങ്കര, കൈപ്പുഴ, ഉഴവൂര്‍ എന്നീ മേഖലകളിലെ വിവിധ ഗ്രാമങ്ങളിലായി 80 യൂണിറ്റുകളാണ് വിതരണം ചെയ്തത്.

സബ്‌സിഡിയോടുകൂടിയാണ് കെ.എസ്.എസ്.എസ് യൂണിറ്റുകള്‍ ലഭ്യമാക്കിയത്. പദ്ധതിയുടെ വിതരണോദ്ഘാടനം കെ.എസ്.എസ്.എസ് സെക്രട്ടറി ഫാ. സുനില്‍ പെരുമാനൂര്‍ നിര്‍വ്വഹിച്ചു. കെ.എസ്.എസ്.എസ് കോര്‍ഡിനേറ്റേഴ്‌സ്, അനിമേറ്റേഴ്‌സ് എന്നിവര്‍ നേതൃത്വം നല്‍കി.

 

English summary
Under the leadership of Kottayam Social Service Society, founded the egg layer and high tech nest
topbanner

More News from this section

Subscribe by Email