Saturday October 20th, 2018 - 3:36:am
topbanner
Breaking News

അതിരമ്പുഴ റീജണല്‍ സര്‍വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ് പ്രചാരണം മുറുകുന്നു; കേരള കോണ്‍ഗ്രസ് മാണി വിഭാഗം രണ്ട് ചേരിയിലായി മത്സരിക്കുന്നു എന്നത് പ്രത്യേകത

Aswani
അതിരമ്പുഴ റീജണല്‍ സര്‍വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ് പ്രചാരണം മുറുകുന്നു; കേരള കോണ്‍ഗ്രസ് മാണി വിഭാഗം രണ്ട് ചേരിയിലായി മത്സരിക്കുന്നു എന്നത് പ്രത്യേകത

കോട്ടയം: കേരള കോണ്‍ഗ്രസ് മാണി വിഭാഗം രണ്ട് ചേരിയിലായി മത്സരിക്കുന്ന അതിരമ്പുഴ റീജണല്‍ സര്‍വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന് മുമ്പെങ്ങുമുണ്ടാകാത്ത വീറും വാശിയും. നിയോജക മണ്ഡലം പ്രസിഡന്റ് ജോസ് ഇടവഴിക്കല്‍, മണ്ഡലം പ്രസിഡന്റ് ജോഷി ഇലഞ്ഞിയില്‍ എന്നിവരുടെ നേതൃത്വത്തിലുള്ള വിഭാഗം എല്‍.ഡി.എഫിനോടു ചേര്‍ന്നും നിലവിലുള്ള ബാങ്ക് പ്രസിഡന്റ് കെ.പി ദേവസ്യ, വൈസ് പ്രസിഡന്റ് ജെ ജോസഫ് എന്നിവരുടെ നേതൃത്വത്തിലുള്ള വിഭാഗം യുഡിഎഫിനൊപ്പവുമാണ് മത്സരിക്കുന്നത്. ഇതിനിടെ സി പി ഐ ഒറ്റയ്ക്കും മത്സരിക്കുന്നു.

എല്‍.ഡി.എഫില്‍ ജോസ് ഇടവഴിക്കല്‍, ജോഷി ഇലഞ്ഞിയില്‍, സജി തടത്തില്‍, ഷിജോ ഗോപാലന്‍, ആനി ലൂക്കോസ് അഴകുളത്തില്‍, ജിജി ടോം ആലഞ്ചേരില്‍ എന്നിവരാണ് കേരളാ കോണ്‍ഗ്രസ് എം സ്ഥാനാര്‍ഥികള്‍. ഏബ്രഹാം എംഐ, ജോര്‍ജ് തോമസ് വേന്‌പേനി, മുഹമ്മദ് സജി എന്‍എസ്, ബേബിനാസ് അജാസ് എന്നിവര്‍ സി പി എമ്മിന്റെയും ജയിംസ് കുര്യന്‍, ജിജോ വേകത്താനം എന്നിവര്‍ ജനാധിപത്യ കേരള കോണ്‍ഗ്രസിന്റെയും രമേശ് കെ ടി ജനതാദളിന്റെയും സ്ഥാനാര്‍ഥികളാണ്.

യു ഡി എഫില്‍ കെ പി ദേവസ്യ, ജെ ജോസഫ്, ജോസ് അന്പലക്കുളം, ജയ്‌സണ്‍ ജോസഫ്, ആന്‍സ് വര്‍ഗീസ് ആലഞ്ചേരില്‍ എന്നിവരാണ് കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍. കോണ്‍ഗ്രസിലെ പി വി മൈക്കിള്‍, കെ ജി ഹരിദാസ്, ജോറോയി പൊന്നാറ്റില്‍, ജോയി വേങ്ങച്ചുവട്ടില്‍, ആലീസ് പി എം പന്നയ്ക്കല്‍, ലിസി ദേവസ്യാച്ചന്‍ തെക്കെപ്പുറം, ടി എസ് ദിലീപ്, മുസ്ലിം ലീഗിലെ കെ യു ലിയാക്കത്ത് എന്നിവരാണ് മറ്റ് സ്ഥാനാര്‍ഥികള്‍.ഒറ്റയ്ക്ക് മത്സരിക്കുന്ന സി പി ഐ ക്ക് പ്രഫ.എ ജോസ്, ടി വി തങ്കച്ചന്‍ എന്നിവരാണ് സ്ഥാനാര്‍ത്ഥികള്‍.

കഴിഞ്ഞ തവണ കോണ്‍ഗ്രസും കേരള കോണ്‍സും മുസ്ലിംലീഗുമടങ്ങുന്ന യുഡിഎഫ് മുഴുവന്‍ സീറ്റുകളും തൂത്തുവാരിയിരുന്നു. കോണ്‍ഗ്രസിനും കേരള കോണ്‍ഗ്രസിനും ആറു വീതവും മുസ്ലിംലീഗിന് ഒന്നും അംഗങ്ങളാണ് ഭരണസമിതിയില്‍ ഉണ്ടായിരുന്നത്. പിന്നീട് കേരള കോണ്‍ഗ്രസ് പിളര്‍ന്നപ്പോള്‍ ജയിംസ് കുര്യന്‍ ജനാധിപത്യ കേരള കോണ്‍ഗ്രസിലായതോടെയാണ് എല്‍.ഡി.എഫിന് ഭരണസമിതിയില്‍ പ്രാതിനിധ്യമായത്. ഇത്തവണ കേരള കോണ്‍ഗ്രസിലെ ഒദ്യോഗിക വിഭാഗവും ജനാധിപത്യ കേരള കോണ്‍ഗ്രസും കൂടി എല്‍.ഡി.എഫിനോട് ചേരുന്നതോടെ കടുത്ത മത്സരമാണ് നടക്കുന്നത്.

English summary
athirampuzha regional corporation bank election campaign; kerala congress mani group Compete in two slums
topbanner

More News from this section

Subscribe by Email