Tuesday August 21st, 2018 - 8:03:pm
topbanner

അതിരമ്പുഴ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് തര്‍ക്കത്തിനു പരിഹാരമായില്ല; എല്‍.ഡി.എഫിനൊപ്പം നില്‍ക്കുന്ന കേരള കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് സീറ്റ് നല്‍കാന്‍ ഏകദേശ ധാരണയായി

Aswani
അതിരമ്പുഴ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ്  തര്‍ക്കത്തിനു പരിഹാരമായില്ല;  എല്‍.ഡി.എഫിനൊപ്പം നില്‍ക്കുന്ന കേരള കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് സീറ്റ് നല്‍കാന്‍ ഏകദേശ ധാരണയായി

കോട്ടയം: അതിരമ്പുഴ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് തര്‍ക്കത്തിനു പരിഹാരമായില്ല. അധികാരത്തിനുവേണ്ടി ആരെയും ഒപ്പം കൂട്ടെണ്ടെന്നാണ് ഇരുമുന്നണികളിലെയും ഒരുവിഭാഗം പറയുന്നത്. എല്‍.ഡി.എഫിനൊപ്പം നില്‍ക്കുന്ന കേരള കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് സീറ്റ് നല്‍കാന്‍ ഏകദേശ ധാരണയായി. എന്നാല്‍ എല്‍.ഡി.എഫില്‍ സീറ്റ് വിഭജനം പൂര്‍ത്തിയാകാത്തതിനെത്തുടര്‍ന്നു അഭിപ്രായവ്യത്യാസം ഉണ്ട്. സിപിഎം, സിപിഐ തര്‍ക്കമാണു ഇപ്പോള്‍ ഉടലെടുത്തിരിക്കുന്നത്.

സിപിഐ നിലവിലെ പ്രശ്‌നങ്ങളില്‍ എതര്‍പ്പാണ്. അധികാരത്തിനുവേണ്ടി ഒപ്പം കൂട്ടിയവരെ ഒഴിവാക്കണമെന്നാണ് സിപിഐ നിലപാട്. പുതിയ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തില്‍ എല്‍ഡിഎഫില്‍ ചര്‍ച്ചകളുടെ ഗതിമാറി. എല്‍ഡിഎഫ് ഘടകകക്ഷികള്‍ സീറ്റ് വിഭജനം നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു. എന്നാല്‍ ഇന്നലെ കേരള കോണ്‍ഗ്രസ് എമ്മും എല്‍ഡിഎഫുമായി ചര്‍ച്ച നടന്നതോടെ എല്‍ഡിഎഫിലെ കക്ഷികളുടെ സീറ്റുകളില്‍ വ്യത്യാസം വന്നിട്ടുണ്ട്. പാര്‍ട്ടി തീരുമാനത്തിന് വിരുദ്ധമായ നിലപാട് സ്വീകരിച്ചതിന്റെ പേരില്‍ നാല് പേരെ കേരള കോണ്‍ഗ്രസ് എമ്മില്‍നിന്നു പുറത്താക്കി.

കേരള കോണ്‍ഗ്രസിലെ ഔദ്യോഗിക വിഭാഗത്തെ മാറ്റി നിര്‍ത്തി വിമതരുമായി കോണ്‍ഗ്രസ് സഖ്യമുണ്ടാക്കിയതോടെ കേരള കോണ്‍ഗ്രസ് എം ഇടതുമുന്നണിയുമായി സഹകരിച്ചു തെരഞ്ഞെടുപ്പിനെ നേരിടും. പാര്‍ട്ടി തീരുമാനത്തിന് വിരുദ്ധമായ നിലപാടെടുത്ത കെ.പി. ദേവസ്യ, ജെ ജോസഫ്, ജോസ് അമ്പലക്കുളം, ജയ്‌സണ്‍ ജോസഫ് ഒഴുകയില്‍ എന്നിവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി കേരള കോണ്‍ഗ്രസ് എം നിയോജക മണ്ഡലം പ്രസിഡന്റ് ജോസ് ഇടവഴിക്കല്‍ അറിയിച്ചു.

തോമസ് ചാഴികാടന്‍, പാര്‍ട്ടി ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം എന്നിവരുടെ സാന്നിധ്യത്തില്‍ നടന്ന പാര്‍ട്ടി കമ്മിറ്റിയിലെ തീരുമാനപ്രകാരം കേരള കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയായിരുന്നതായി ജോസ് ഇടവഴിക്കലും മണ്ഡലം പ്രസിഡന്റ് ജോഷി ഇലഞ്ഞിയിലും പറഞ്ഞു. പാര്‍ട്ടി തീരുമാനത്തിനു വിരുദ്ധമായി ഏകപക്ഷീയമായ നിലപാടെടുത്തവരെയാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്. ബാങ്കില്‍ നിലവിലുള്ള സ്ഥിതി തുടര്‍ന്ന് യു.ഡി.എഫ് സംവിധാനവുമായി മുന്നോട്ടു പോകാനുള്ള കേരള കോണ്‍ഗ്രസിന്റെ നിലപാടിനു വിരുദ്ധമായി പാര്‍ട്ടി വിമതരുമായി ചേര്‍ന്ന് തെരഞ്ഞെടുപ്പ് സഖ്യം രൂപീകരിച്ച കോണ്‍ഗ്രസിന്റെ നിലപാട് പ്രതിഷേധാര്‍ഹമാണെന്ന് അവര്‍ പറഞ്ഞു.

 

English summary
The issue of co-operative bank elections was not solved IN athirampuzha;The Kerala Congress members standing with the LDF have agreed to give seats
topbanner

More News from this section

Subscribe by Email