Wednesday June 20th, 2018 - 4:34:pm
topbanner
Breaking News

അറുപറയിലെ ദമ്പതികളുടെ തിരോധാനം;ചതുപ്പില്‍ അകപ്പെട്ടിട്ടുണ്ടാകാമെന്ന് പോലീസിനു വേണ്ടി ഹാജരായ ഗവണ്‍മെന്റ് പ്ലീഡര്‍ ;പോലീസിന്റെ പക്കല്‍ ഉണ്ടായിരുന്ന അന്വേഷണവുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും കോടതി വാങ്ങി..

Aswani
അറുപറയിലെ ദമ്പതികളുടെ തിരോധാനം;ചതുപ്പില്‍ അകപ്പെട്ടിട്ടുണ്ടാകാമെന്ന് പോലീസിനു വേണ്ടി ഹാജരായ ഗവണ്‍മെന്റ് പ്ലീഡര്‍ ;പോലീസിന്റെ പക്കല്‍ ഉണ്ടായിരുന്ന അന്വേഷണവുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും കോടതി വാങ്ങി..

കോട്ടയം: അറുപറയില്‍ നിന്ന് കാണാതായ ദമ്പതികള്‍ ചതുപ്പില്‍ അകപ്പെട്ടിട്ടുണ്ടാകാമെന്ന് പോലീസിനു വേണ്ടി ഹാജരായ ഗവണ്‍മെന്റ് പ്ലീഡര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. കേസ് സി.ബി.ഐയെ ഏല്‍പിക്കണമെന്നാവശ്യപ്പെട്ട് കാണാതായ ഹാഷിമിന്റെ പിതാവ് ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കവേയാണ് പോലീസിന്റെ സംശയം കോടതിയില്‍ അറിയിച്ചത്.

വാഹനം ഉള്‍പ്പെടെ ചുതുപ്പില്‍ അകപ്പെട്ടിട്ടുണ്ടെങ്കില്‍ പുറമെ കാണാന്‍ സാധിക്കില്ല. അത് കണ്ടുപിടിക്കാന്‍ വളരെ ബുദ്ധിമുട്ടുണ്ട്. അതിനാല്‍ അന്വേഷണത്തിന് കുറെക്കൂടി സമയം വേണമെന്ന് പോലീസിനു വേണ്ടി ഹാജരായ സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഒരു വര്‍ഷവും രണ്ടു മാസവും അന്വേഷിച്ചിട്ട് കണ്ടെത്താന്‍ കഴിയാത്തവര്‍ക്ക് ഇനിയെന്തു കണ്ടെത്താനാണെന്ന് ഹര്‍ജിക്കാരനു വേണ്ടി ഹാജരായ അഭിഭാഷകന്‍ ടോം ജോസ് പടിഞ്ഞാറേക്കര ചോദിച്ചു.

ചതുപ്പില്‍ അകപ്പെട്ടിട്ടുണ്ടെങ്കില്‍ എന്തെങ്കിലും സൂചനയെങ്കിലും കിട്ടേണ്ടതല്ലേ എന്നും അദേഹം ചോദിച്ചു. ഇതോടെ അന്വേഷണത്തിന് കൂടുതല്‍ സമയം അനുവദിക്കാതെ പോലീസിന്റെ പക്കല്‍ ഉണ്ടായിരുന്ന അന്വേഷണവുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും കോടതി വാങ്ങി. തുടര്‍ വാദത്തിനായി കേസ് രണ്ടാഴ്ച കഴിഞ്ഞ് പരിഗണിക്കാനായി മാറ്റി. ആദ്യം ലോക്കല്‍ പോലീസ് അന്വേഷിച്ച കേസ് ഇപ്പോള്‍ ക്രൈംബ്രാഞ്ചാണ് അന്വേഷിക്കുന്നത്.

2017 ഏപ്രില്‍ ആറിനാണ് അറുപറ ഒറ്റക്കണ്ടത്തില്‍ ഹാഷിം (42), ഭാര്യ ഹബീബ (37) എന്നിവരെ കാണാതായത്. കാണാതായ രാത്രിയില്‍ ഒന്‍പത് മണിയോടെ ഭക്ഷണം വാങ്ങാനായി കോട്ടയം ടൗണിലേക്ക് പോയതാണ് ദമ്പതികള്‍. പിന്നീട് ഇവരെക്കുറിച്ച് ഒരു വിവരവും ലഭിച്ചില്ല. ഹബീബ 10 പവന്റെ ആഭരണം ധരിച്ചിരുന്നു. രണ്ടു പേരും മൊബൈല്‍ ഫോണുകള്‍ എടുത്തിരുന്നില്ല. പുതിയ വാഗണ്‍ ആര്‍ കാറിലാണ് ഇവര്‍ പോയത്. ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചും എല്ലാ സന്നാഹങ്ങളും ഉപയോഗിച്ച് നടത്തിയ അന്വേഷണത്തിലും ഒരു തുമ്പും നാളിതുവരെ ലഭിച്ചില്ല.

Read more topics: kottayam,arupara, couple missing
English summary
arupara couple missing;government pleader who present for police said they are fall in to mud;All the files related to the investigation were received by the court from police

More News from this section

Subscribe by Email