Saturday September 22nd, 2018 - 8:55:pm
topbanner

മുണ്ടക്കയം താലൂക്കാശുപത്രിയെ ജനറല്‍ ആശുപത്രിയായി ഉയര്‍ത്തുന്നത് പരിഗണനയില്‍: മന്ത്രി കെ.കെ ശൈലജ ടീച്ചര്‍

bincy
മുണ്ടക്കയം താലൂക്കാശുപത്രിയെ ജനറല്‍ ആശുപത്രിയായി ഉയര്‍ത്തുന്നത് പരിഗണനയില്‍: മന്ത്രി കെ.കെ ശൈലജ ടീച്ചര്‍

കോട്ടയം : മുണ്ടക്കയം താലൂക്കാശുപത്രിയെ ജനറല്‍ ആശുപത്രിയായി ഉയര്‍ത്തുന്നത് പരിഗണിക്കുമെന്ന് ആരോഗ്യ സാമൂഹ്യ നീതിവകുപ്പ് മന്ത്രി കെ. കെ. ശൈലജ പറഞ്ഞു. കൂട്ടിക്കലില്‍ കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് സാമൂഹികാരോഗ്യകേന്ദ്രത്തിലെ ദന്തല്‍ യൂണിറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.

മുണ്ടക്കയത്ത് പുതിയ തസ്തികകള്‍ സൃഷ്ടിക്കുന്നതും ആലോചിക്കും. ഇതോടൊപ്പം നിയോജകമണ്ഡലത്തില്‍ കാരുണ്യ ഫാര്‍മസി സ്ഥാപിക്കുന്നതും പരിഗണനയിലാണ്. ആരോഗ്യമേഖലയിലെ കോട്ടയത്തിന്റെ വളര്‍ച്ചയെ മന്ത്രി പ്രശംസിച്ചു. രണ്ട് വര്‍ഷത്തിനുള്ളില്‍ അത്യാധുനിക സജ്ജീകരണങ്ങളടക്കം പ്രകടമായ മാറ്റങ്ങളാണ കോട്ടയം മെഡിക്കല്‍ കോളേജിലുണ്ടായത്.

ആര്‍ദ്രം പദ്ധതിയുടെ വരവോടെ ആശുപത്രികളെ രോഗിസൗഹൃദമാക്കാനും ചികിത്സ സൗകര്യമൊരുക്കാനും ചികിത്സാചെലവ് കുറയ്ക്കാനും സാധിച്ചിട്ടുണ്ട്. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് 14 ലക്ഷം രൂപ ചെലവിലാണ് ദന്തല്‍ യൂണിറ്റ് നിര്‍മ്മിച്ചത്. ഇതുവരെ 11 പി.എച്ച്.സികള്‍ കുടുംബാരോഗ്യകേന്ദ്രങ്ങളാക്കി മാറ്റിയിട്ടുണ്ട് അവര്‍ പറഞ്ഞു.

ചടങ്ങില്‍ പി.സി. ജോര്‍ജ് എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. മുന്‍ എം.എല്‍.എ മാരായ കെ. ജെ തോമസ്, ജോര്‍ജ് ജെ മാത്യു, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജേക്കബ് വര്‍ഗ്ഗീസ്, കോട്ടയം ഗവ.ദന്തല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. വി. ടി ബീന, കൂട്ടിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രവീന്ദ്രന്‍, കൊക്കയാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നെച്ചൂര്‍ തങ്കപ്പന്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ കെ. രാജേഷ്, ബ്ലോക്ക് സ്ഥിരം സമിതി അംഗങ്ങളായ ലീലാമ്മ കുഞ്ഞുമോന്‍, റോസമ്മ അഗസ്റ്റി, പി.എ ഷെമീര്‍, ശുഭേഷ് സുധാകരന്‍, ബ്ലോക്ക് പഞ്ചായത്തംഗങ്ങള്‍, ഗ്രാമപഞ്ചായത്തംഗങ്ങള്‍,വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുത്തു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആശാ ജോയി സ്വാഗതവും അസി. ദന്തല്‍ സര്‍ജന്‍ ഫിലിപ്പ് ഇ കോലാടി നന്ദിയും പറഞ്ഞു.

English summary
kottayam Taluk Hospital is being upgraded to General Hospital by Minister KK Shylaja Teachers
topbanner

More News from this section

Subscribe by Email