Sunday November 18th, 2018 - 10:01:pm
topbanner

നിരവധിമോഷണക്കേസിലെ പ്രതി പോലീസ് പിടിയില്‍

NewsDesk
നിരവധിമോഷണക്കേസിലെ പ്രതി പോലീസ് പിടിയില്‍

കോട്ടയം : കറുകച്ചാല്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ വിവിധ പ്രദേശങ്ങളില്‍ നടന്ന മോഷണക്കേസുകളിലെ പ്രതിയെ പിടികൂടി. കങ്ങഴ കാഞ്ഞിരപ്പാറ പെരുംകാവുങ്കല്‍ മുകേഷ്‌കുമാര്‍ (30) നെയാണ് കറുകച്ചാല്‍ പോലീസ് അറസ്റ്റുചെയ്തത്.

കാഞ്ഞിരപ്പാറ, കാനം, മൂലേപ്പീടീക, കങ്ങഴ പ്രദേശങ്ങളിലായി നിരവധി മോഷണമാണ് ഇയാള്‍ നടത്തിയതെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ആഴ്ച്ച കാഞ്ഞിരപ്പാറ നരിപ്പാറക്കല്‍ പ്രഭാകരന്‍നായരുടെ വീട്ടില്‍ നടന്ന മോഷണവുമായി ബന്ധപ്പെട്ടു നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പോലീസിന്റെ വലയിലായത്.

പ്രഭാകരന്‍നായരുടെ വീട്ടില്‍ നിന്നും മോഷ്ടിച്ച ഓട്ടുപാത്രങ്ങള്‍ കറുകച്ചാലിലെ ആക്രിക്കടയില്‍ നിന്നും പോലീസ് കണ്ടെത്തി. കഴിഞ്ഞമാസം കാഞ്ഞിരപ്പാറ സെന്റ് പീറ്റേഴ്സ് ഓര്‍ത്തഡോക്സ് പള്ളിയുടെ കുരിശടി തകര്‍ത്ത് 1200 രൂപയും, കാനം ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിന്റെ കാണിക്കവഞ്ചി തകര്‍ത്ത് 1300 രൂപയും, കങ്ങഴ മാര്‍ ഏലിയാസ് ചാപ്പലിന്റെ നേര്‍ച്ചപ്പെട്ടി തകര്‍ത്ത് 900 രൂപയും, കങ്ങഴ മൂലേപ്പീടിക സെന്റ് തോമസ് ഓര്‍ത്തഡോക്സ് പള്ളിയുടെ കുരിശടിയില്‍ നിന്നും 600 രൂപയും.

നെടുംകുന്നം നോര്‍ത്ത് 12-ാംമൈല്‍ ഗുരുദേവക്ഷേത്രത്തിന്റെ കാണിക്കവഞ്ചിയില്‍ നിന്നും 1800 രൂപയും, ഏരുമത്തല എന്‍ എസ് എസ് കരയോഗമന്ദിരത്തില്‍ നിന്നും നിലവിളക്കും ഇയാള്‍ മോഷ്ടിച്ചതായി പോലീസ് പറഞ്ഞു. മോഷണ ശേഷം പാലക്കാടുള്ള ബന്ധുവീട്ടിലേക്ക് പോകുന്നതാണ് ഇയാളുടെ പതിവ്.

ചങ്ങനാശേരി ഡിവൈ.എസ്.പി എസ് സുരേഷ്‌കുമാറിന്റെ സ്പെഷ്യല്‍ സ്‌ക്വാഡിലെ എ എസ് ഐ മാരായകെ കെ റജി, പ്രദീപ് ലാല്‍, കറുകച്ചാല്‍ എസ് ഐ കെ എസ് നൗഷാദ്, എസ് സി പി ഒ സഞ്ചോ എന്നിവരടങ്ങുന്ന സംഘമാണ് മുകേഷിനെ പിടികൂടിയത്.

Read more topics: kottayam, Police, arrested,
English summary
kottayam Police have arrested accused
topbanner

More News from this section

Subscribe by Email