Wednesday September 26th, 2018 - 1:00:pm
topbanner

കോട്ടയം അതിരൂപത തിരുബാലസഖ്യ പ്രവര്‍ത്തനോദ്ഘാടനം വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് നിര്‍വ്വഹിച്ചു

fasila
കോട്ടയം അതിരൂപത തിരുബാലസഖ്യ പ്രവര്‍ത്തനോദ്ഘാടനം വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് നിര്‍വ്വഹിച്ചു

കോട്ടയം: കോട്ടയം അതിരൂപത തിരുബാലസഖ്യം സംഘടനയുടെ പ്രവര്‍ത്തനോദ്ഘാടനം തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ കോട്ടയം അതിരൂപതാ വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് നിര്‍വ്വഹിച്ചു. കാലഘട്ടത്തിന്റെ ആവശ്യങ്ങള്‍ തിരിച്ചറിഞ്ഞ് കുട്ടികളുടെ മൂല്യാധിഷ്ഠിതവും ഭൗതികവുമായ സമഗ്ര വളര്‍ച്ചയ്ക്ക് നിര്‍ണ്ണായക പങ്കു വഹിക്കുവാന്‍ നേതൃത്വം നല്‍കുന്നവര്‍ക്ക് സാധിക്കണമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു.

കുട്ടികളുടെ ജീവിത സാഹചര്യങ്ങളോട് ചേര്‍ന്നു നിന്ന് അവരെ വളര്‍ത്തിയെടുക്കുവാന്‍ തിരുബാലസഖ്യ പ്രവര്‍ത്തകര്‍ക്ക് കഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തിരുബാലസഖ്യം അതിരൂപതാ ഡയറക്ടര്‍ ഫാ. റോയി കാഞ്ഞിരത്തുമ്മൂട്ടില്‍ അദ്ധ്യക്ഷത വഹിച്ചു.

ചൈതന്യ കമ്മീഷന്‍സ് കോര്‍ഡിനേറ്റര്‍ ഫാ. ബിജോ കൊച്ചാദംപള്ളില്‍ മുഖ്യപ്രഭാഷണം നടത്തി. വൈസ് ഡയറക്ടര്‍ സിസ്റ്റര്‍ ഡാനിയ എസ്.വി.എം പ്രസംഗിച്ചു. ഓരോ യൂണിറ്റിലും പ്രവര്‍ത്തിക്കുന്ന വൈസ് ഡയറക്ടര്‍മാര്‍ ഭാവിപ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കി. തുടര്‍ന്ന് സ്മാര്‍ട്ട് ടീച്ചേഴ്‌സ് ഫോര്‍ സ്മാര്‍ട്ട് സ്റ്റുഡന്റ്‌സ് എന്ന വിഷയത്തില്‍ അലക്‌സ് കപ്പുകാട്ട് ക്ലാസ്സ് നയിച്ചു.

English summary
kottayam Archdiocese thirubalasakhyam inauguration
topbanner

More News from this section

Subscribe by Email