Thursday June 20th, 2019 - 10:48:am
topbanner
topbanner

അജിത്ത്‌ നായർ കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ദേശീയ കോർഡിനേറ്റർ‌

Anusha Aroli
അജിത്ത്‌ നായർ കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ദേശീയ കോർഡിനേറ്റർ‌

കോട്ടയം : കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ദേശീയ കോർഡിനേറ്റർ‌ ആയി അജിത്ത്‌ നായരെ തിരഞ്ഞെടുത്തതായി പ്രസിഡന്റ് ഡോ രേഖാ മേനോന്‍, ജനറല്‍ സെക്രട്ടറി കൃഷ്ണരാജ് എന്നിവര്‍ അറിയിച്ചു. കെ എച്ച്‌ എൻ എ യുടെ ഡയറക്‌ടർ ബോർഡിലും, ട്രസ്റ്റി ബോർഡിലും പല തവണ പ്രവർത്തിച്ച അദ്ദേഹത്തിന്റെ പരിചയസമ്പത്ത്‌ ഈ കൺവെൻഷന്‌ വളരെയധികം സഹായകമാകുമെന്ന് ഡോക്ടർ രേഖ മേനോൻ പറഞ്ഞു. ‌

കോട്ടയം സ്വദേശിയും, എം സി എ ബിരുദദാരിയുമായ അജിത്ത്‌ നായർ കഴിഞ്ഞ പതിനാല്‌ വർഷമായി അമേരിക്കയിലാണ്‌. ഹൂസ്റ്റൺ ഗുരുവായൂരപ്പൻ അമ്പലത്തിന്റെ ഉപാധ്യക്ഷനും, മേയ്‌ 9 മുതൽ 18 വരെ വിപുലമായ പരിപാടികളുമായി ആഘോഷിക്കപ്പെടുന്ന തിരുവുത്സവത്തിന്റെ മുഖ്യ സാരഥികളിലൊരാളുമാണ്‌. ഭാര്യ ശ്രീകല നായരോടും മക്കൾ ഗോപിക, ഗീതിക എന്നിവരോടൊപ്പം ഹൂസ്റ്റണിലാണ്‌ താമസം.

English summary
Ajith Nair is the National Coordinator of the Hindus of North America
topbanner

More News from this section

Subscribe by Email