Saturday September 22nd, 2018 - 10:33:pm
topbanner

കോതമംഗലം: വിദ്യാര്‍ത്ഥിനിക്ക് മെഡിക്കല്‍ ലാബ് ഉടമയുടെ ക്രൂര പീഡനം

NewsDesk
കോതമംഗലം: വിദ്യാര്‍ത്ഥിനിക്ക് മെഡിക്കല്‍ ലാബ് ഉടമയുടെ ക്രൂര പീഡനം

കോതമംഗലം: വിദ്യാര്‍ത്ഥിനിക്ക് മെഡിക്കല്‍ ലാബ് ഉടമയുടെ ക്രൂര പീഡനം. പണം മോഷ്ടിച്ചെന്നാരോപിച്ച്‌ 18കാരിയായ വിദ്യാര്‍ത്ഥിനിയെ മെഡിക്കല്‍ ലാബ് ഉടമ തുടയില്‍ സൂചി കുത്തിക്കയറ്റിയും കരണത്തടിച്ചും ലൈംഗികമായി വഴങ്ങാന്‍ പ്രേരിപ്പിച്ചും ഏഴ് മണിക്കൂര്‍ മുറിയില്‍ പൂട്ടിയിട്ട് പീഡിപ്പിച്ചു.

പൊലീസില്‍ ഫോണിലൂടെയും നേരിട്ടും പരാതി നല്‍കി ഒരാഴ്ച കഴിഞ്ഞിട്ടും ഇതുവരെ നടപടിയുണ്ടായില്ല. ലാബ് ടെക്നീഷ്യന്‍ കോഴ്സിനു ഫീസടയ്ക്കാന്‍ പണമുണ്ടാക്കാന്‍ വേണ്ടി കഴിഞ്ഞ മാസം മുതല്‍ കോതമംഗലം നീതി ലാബില്‍ പാര്‍ട്ട് ടൈം ജോലിക്കെത്തിയ പെണ്‍കുട്ടിയാണ് ക്രൂരപീഡനത്തിനിരയായത്. ഡിസംബര്‍ 16ന് രാവിലെ എട്ടര മുതല്‍ മൂന്നര വരെയായിരുന്നു പീഡനമെന്ന് പെണ്‍കുട്ടി പറയുന്നു.

തുടയില്‍ സിറിഞ്ചിലെ സൂചി ഒടിഞ്ഞു കയറിയതിനെ തുടര്‍ന്ന് രാത്രി തന്നെ കോതമംഗലം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടിയെ പുലര്‍ച്ചെ കോലഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ശസ്ത്രക്രിയയിലൂടെയാണ് സൂചി പുറത്തെടുത്തത്. ഡിസംബര്‍ 16 നു ബന്ധുക്കള്‍ കോതമംഗലം പൊലീസില്‍ വിവരമറിയിച്ചിരുന്നു. പിറ്റേന്ന് രണ്ട് പൊലീസുകാര്‍ ആശുപത്രിയിലെത്തി മൊഴി രേഖപ്പെടുത്തി. 18ന് സ്റ്റേഷനില്‍ പരാതി നല്‍കി. പ്രതിയായ ലാബ് ഉടമ തങ്കളം സ്വദേശി നാസറിനെതിരെ ജാമ്യമില്ലാ വകുപ്പുകളില്‍ കേസെടുത്തെങ്കിലും പിടികൂടിയിട്ടില്ല. കേസ് ഒത്തുതീര്‍പ്പാക്കാനുള്ള ശ്രമത്തിലാണ് പൊലീസെന്ന് ആക്ഷേപമുണ്ട്.

ജില്ലയിലെ ഏഴ് നഗരങ്ങളില്‍ പ്രതിയുടെ ഉടമസ്ഥതയിലുള്ള ലാബ് ശൃംഖല പ്രവര്‍ത്തിക്കുന്നുണ്ട്. ഇയാളുടെ വിലാസം തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്നാണ് എസ്.ഐ നല്‍കുന്ന വിശദീകരണം.

പെണ്‍കുട്ടി പറയുന്നതിങ്ങനെ

'കുറ്റം സമ്മതിപ്പിക്കാന്‍ കരണത്ത് ഒത്തിരി പ്രാവശ്യം അടിച്ചു. കഴുത്തിനു കുത്തിപ്പിടിച്ച്‌ ചുവരില്‍ ചേര്‍ത്ത് നിറുത്തി തുടയില്‍ സൂചിയുമായുള്ള സിറിഞ്ച് കുത്തിക്കയറ്റി ഇളക്കി. 20 മിനിട്ടോളം സൂചിയും സിറിഞ്ചും ഇളക്കി വേദനിപ്പിച്ചു. ഇതിനിടെ സൂചി ഒടിഞ്ഞു മാംസത്തില്‍ കയറി. നിവൃത്തിയില്ലാതെ മോഷണക്കുറ്റം സമ്മതിക്കുന്നതായി എഴുതി ഒപ്പിട്ടു നല്‍കിയ ശേഷമാണ് എന്നെ വിട്ടയച്ചത്.


നവംബര്‍ ഏഴ് മുതലാണ് പെണ്‍കുട്ടി 2000 രൂപ ശമ്ബളത്തിന് ലാബില്‍ പോയി തുടങ്ങിയത്. രാവിലെ 6.30 മുതല്‍ 10.30 വരെയായിരുന്നു ജോലി. ലാബില്‍ നിന്ന് 26,000രൂപ മോഷ്ടിച്ചെന്നാരോപിച്ചാണ് നാസര്‍ പെണ്‍കുട്ടിയെ ഉപദ്രവിച്ചത്. പീഡനം ലാബിനുള്ളിലെ മുറിയിലായതിനാല്‍ കരച്ചില്‍ പുറത്തുള്ളവര്‍ കേട്ടില്ല. അച്ഛന്‍ മരിച്ചുപോയ പെണ്‍കുട്ടിയെ കൂലിവേല ചെയ്താണ് അമ്മ പോറ്റിവന്നത്. മൂത്ത സഹോദരി ഭിന്നശേഷിക്കാരിയാണ്.

Read more topics: kothamangalam, sexual, harassment,
English summary
kothamangalam medical lab owner sexual harassment student
topbanner

More News from this section

Subscribe by Email