Tuesday November 13th, 2018 - 9:38:pm
topbanner

മിഠായിത്തെരുവിലെ 192 കടകൾ അടച്ചുപൂട്ടാൻ നോട്ടീസ്

NewsDesk
മിഠായിത്തെരുവിലെ 192 കടകൾ അടച്ചുപൂട്ടാൻ നോട്ടീസ്

കോഴിക്കോട് മിഠായിത്തെരുവിൽ സംയുക്ത ഉദ്യോഗസ്ഥ സംഘം നടത്തിയ പരിശോധനയിൽ സുരക്ഷാ ക്രമീകരണങ്ങൾ ഉറപ്പുവരുത്താത്ത 192 കടകൾ അടച്ചുപൂട്ടാൻ നോട്ടീസ് നൽകി. സുരക്ഷാ ക്രമീകരണങ്ങൾ ഉറപ്പുവരുത്തുന്നതിൻെറ ഭാഗമായുള്ള അന്തിമ പരിശോധനയുടെ ഭാഗമായി 604 കടകളിലാണ് തിങ്കളാഴ്ച പരിശോധന നടത്തിയത്.

പരിശോധന ഇന്ന് (മെയ് 16) തുടരും. റവന്യു, കെ.എസ്.ഇ.ബി, ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ്, കോർപറേഷൻ ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്. നേരത്തെ പരിശോധനയിൽ 1250 കടകൾക്ക് നോട്ടീസ് നൽകി ഏഴുദിവസത്തിനകം പരിഹാരം കാണാൻ ആവശ്യപ്പെട്ടിരുന്നു. 

Read more topics: koshikode, mithaayi theruvu, shop,
English summary
koshikode mithaayi theruvu shop notice
topbanner

More News from this section

Subscribe by Email