Friday February 22nd, 2019 - 8:15:pm
topbanner

കൂത്തുപറമ്പ് സബ്ബ് ജയിൽ നിർമ്മാണം പ്രഖ്യാപനത്തിലൊതുങ്ങി;മൂന്ന് കോടിയോളം രൂപ വകയിരുത്തിയിട്ടും സബ്ബ് ജയിലിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടില്ല

Renjini
കൂത്തുപറമ്പ് സബ്ബ് ജയിൽ നിർമ്മാണം പ്രഖ്യാപനത്തിലൊതുങ്ങി;മൂന്ന് കോടിയോളം രൂപ വകയിരുത്തിയിട്ടും സബ്ബ് ജയിലിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടില്ല

കൂത്തുപറമ്പ് :സബ്ബ് ജയിൽ നിർമ്മാണം പ്രഖ്യാപനത്തിലൊതുങ്ങി.  മൂന്ന് കോടിയോളം രൂപ വകയിരുത്തിയിട്ടും സബ്ബ് ജയിലിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടില്ല. രണ്ട് വർഷം മുൻപാണ് കൂത്തുപറമ്പിൽ സബ്ബ് ജയിൽ നിർമ്മിക്കാൻ സർക്കാർ തീരുമാനിച്ചത്. പഴയ പോലീസ് സ്റ്റേഷന് സമീപം നേരത്തെ  ഉണ്ടായിരുന്ന സബ്ബ് ജയിൽ പൊളിച്ച് മാറ്റിയാണ് പുതിയ ജയിൽ നിർമ്മിക്കുക.

കഴിഞ്ഞ തവണത്തെ ബഡ്ജറ്റിൽ മൂന്ന് കോടിയോളം രൂപ ജയിൽ നിർമ്മാണത്തിന് വകയിരുത്തുകയും ചെയ്തിരുന്നു. എന്നാൽ പണം നീക്കിവച്ച് മാസങ്ങൾ കഴിഞ്ഞിട്ടും നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ അധികൃതർക്ക് സാധിച്ചിട്ടില്ല.  പി. ഡബ്ള്യു.ഡി. അധികൃതർ  എസ്റ്റിമേറ്റ് നടപടികൾ പൂർത്തികരിക്കാത്തതാണ് നിർമ്മാണം ആരംഭിക്കാൻ തടസ്സമായി മാറിയിട്ടുള്ളത്.

പ്ലാനും, എസ്റ്റിമേറ്റും തയ്യാറാക്കിയ ശേഷം ടെൻഡർ നടപടികളും പൂർത്തീകരിക്കേണ്ടതുണ്ട്.  ഇതിനിടയിൽ സോഷ്യൽ ഫോറസ്ട്രി അധികൃതർ കഴിഞ്ഞ ദിവസം സ്ഥലത്തെ മരങ്ങളുടെ കണക്കെടുത്തിരുന്നു. മരങ്ങൾ ലേലം ചെയ്ത് മുറിച്ച് മാറ്റാനുള്ള നടപടികളും പൂർത്തീകരിക്കണം. 

പി.ഡബ്ള്യു.ഡി. അധികൃതർ നടപടികൾ വേഗത്തിലാക്കിയാലും മരങ്ങൾ മുറിച്ച് മാറ്റുന്നത് ഇനിയും കാലതാമസത്തിനിടയാക്കുമെന്നാണ് കരുതുന്നത്. കഴിഞ്ഞ വർഷം ജയിൽ ഡി.ജി.പി. ആർ.ശ്രീരേഖ നിർദിഷ്ട ജയിൽ സന്ദർശിച്ച ഘട്ടത്തിൽ 6 മാസം കൊണ്ട് നിർമാണം പൂർത്തീകരിക്കുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ജയിൽ മേധാവിയുടെ പ്രഖ്യാപനം പോലുംലരേഖയാക്കി മാറ്റിക്കൊണ്ടാണ് നടപടി ക്രമങ്ങൾ ഇഴഞ്ഞ് നീങ്ങുന്നത്.

Viral News

English summary
The construction of the Koothuparambu subb jail was undertaken
topbanner

More News from this section

Subscribe by Email