Friday September 21st, 2018 - 7:50:pm
topbanner

കൂത്തുപറമ്പ; ഒന്നര വയസ്സുകാരി കുഴിയിൽ വീണ് മരിച്ചു

Renjini
കൂത്തുപറമ്പ; ഒന്നര വയസ്സുകാരി കുഴിയിൽ വീണ് മരിച്ചു

കൂത്തുപറമ്പ:കൂത്തുപറമ്പിനടുത്ത കോളയാട് ഒന്നര വയസ്സുകാരി കുഴിയിൽ വീണ് മരിച്ചു. കോളയാട് കടക്കോട്ടെ സാബിത്തിന്റെയും, ബദറുന്നീസയുടെയും മകൾ നാഫിയ ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് ശേഷം 3 മണിയോടെയാണ് സംഭവം.

പുതുതായി നിർമ്മിക്കുന്ന വീടിനോട് ചേർന്ന് കക്കൂസിനായി നിർമ്മിച്ച കുഴിയിൽ വീണാണ് അപകടം.  ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കണ്ണവം പോലീസ് ഇൻക്വസ്റ്റ് നടത്തി.

Read more topics: koothuparamba, girl, died, ditch
English summary
girl died in a ditch
topbanner

More News from this section

Subscribe by Email