topbanner
Monday December 18th, 2017 - 8:37:am
topbanner
topbanner

തളിപ്പറമ്പ്; കോള്‍മൊട്ട പൊളാരിസ് ബാര്‍ പരിസരത്ത് അടിപിടി പതിവാകുന്നു; നാട്ടുകാര്‍ ഭീതിയില്‍

NewsDesk
തളിപ്പറമ്പ്; കോള്‍മൊട്ട പൊളാരിസ് ബാര്‍ പരിസരത്ത് അടിപിടി പതിവാകുന്നു; നാട്ടുകാര്‍ ഭീതിയില്‍

തളിപ്പറമ്പ്: ധര്‍മശാല പറശ്ശിനിക്കടവ് റോഡില്‍ കോള്‍മൊട്ടയ്ക്കടുത്ത് പുതുതായി അനുവദിച്ച പൊളാരിസ് ബാര്‍ പരിസരത്ത് അടിപിടി നിത്യ സംഭവമാകുന്നു. ആഴ്ചകള്‍ക്കു മുന്‍പാണ് ഇവിടെ പുതിയ ബാര്‍ അനുവദിച്ചത്.

ഫോര്‍സ്റ്റാര്‍ സൗകര്യമുള്ള ഹോട്ടലുകളില്‍ ബാര്‍ അനുവദിക്കാമെന്ന പുതിയ മദ്യനയത്തിന്റെ ഭാഗമായാണ് പൊളാരിസിന് ബാര്‍ അനുവദിച്ച് നല്‍കിയതെന്നാണ് റിപ്പോര്‍ട്ട്.

എന്നാല്‍, ഗ്രാമീണ പ്രദേശത്തെ ബാര്‍ ഇപ്പോള്‍ നാട്ടുകാരില്‍ ഭീതിപടര്‍ത്തുകയാണ്. ദിവസങ്ങള്‍ക്ക് മുന്‍പ് മദ്യപിച്ചവര്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടെ ബാറിന് മുന്നില്‍ കത്തിക്കുത്തുണ്ടായിരുന്നു. ഇതില്‍ രണ്ടുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

കഴിഞ്ഞദിവസം ബാറിന് മുന്നില്‍ തിരക്കേറിയ റോഡിലുണ്ടായ അടിപിടിയുടെ വീഡിയോ ഇപ്പോള്‍ വൈറലായി മാറുകയാണ്. ഗതാഗത തടസമുണ്ടാക്കിയാണ് മദ്യപരുടെ വിളയാട്ടം.

സിപിഎം കോട്ടയായി അറിയപ്പെടുന്ന ആന്തൂര്‍ മുനിസിപ്പാലിറ്റിയില്‍ ഉള്‍പ്പെടുന്നതാണ് കോള്‍മൊട്ട. ജനവാസ കേന്ദ്രത്തില്‍ ബാര്‍ അനുവദിച്ചതിനെതിരെ ഒരുദിവസം ഡിവൈഎഫ്‌ഐ പ്രതിഷേധിച്ചെങ്കിലും പിന്നീട് പ്രതിഷേധം പിന്‍വലിച്ചു. ബാറിന്റെ പരിസരത്തുണ്ടായ അക്രമങ്ങള്‍ തടയാന്‍ കര്‍ശന നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അക്രമം തടഞ്ഞില്ലെങ്കില്‍ കനത്ത പ്രതിഷേധമുണ്ടാകുമെന്നും അവര്‍ മുന്നറിയിപ്പു നല്‍കുന്നു.

 

English summary
kolmotta polariz bar controversy
topbanner topbanner

More News from this section

Subscribe by Email