Thursday February 21st, 2019 - 3:48:pm
topbanner

വീടെന്ന സ്വപ്നവുമായി 35 വർഷത്തെ കാത്തിരിപ്പ് ....

NewsDesk
വീടെന്ന സ്വപ്നവുമായി 35 വർഷത്തെ കാത്തിരിപ്പ് ....

കൊല്ലം: പട്ടിണിയും പ്രാരാബ്ധവും ശാരീരികവും മാനസികവുമായ തളർച്ചയും കൊണ്ട് ജോലിയ്ക്ക് പോകാൻ കഴിയാതായതോടെ പ്രതിക്ഷകൾ അസ്ഥമിച്ച് ജീവിതം തള്ളിനീക്കുകയാണ് കൊല്ലം ജില്ലയിലെ പൂവച്ചൽ ഉണ്ടപ്പാറ കാവും മൂല വീട്ടിൽ എം വിജയനും കുടുംബവും. തൊഴിലുറപ്പ് തൊഴിലാളിയായ ലീലയും 2 പെൺമക്കളും മൂന്ന് ചെറു കുട്ടികളും അടങ്ങുന്നവരാണ് ഇവിടെ താമസിക്കുന്നത്. ചന്തയിൽ ചക്ക വിറ്റ് ലഭിക്കുന്ന ചെറിയ വരുമാനമാണ് ജീവിത മാർഗം.

പ്രാരാബ്ധവും ജീവിത ദുരിതവും കൊണ്ട് ജിവിതത്തോട് മല്ലിടുമ്പോൾ അപ്രതീക്ഷമായി കുഞ്ഞിനുണ്ടായ ഒരു വീഴ്ച കുടുംബത്തെയാകെ തളർത്തി. ആശുപത്രി ചിലവിനും പരിശോധനയ്ക്കും വഴി ചിലവിനും മരുന്നിനും നിവൃത്തിയില്ലാതെ ചികിത്സ മുടങ്ങി. ഇതിനിടയിലാണ് വീടെന്ന സ്വപ്നവുമായി കാത്തിരിക്കുന്നത്.

പത്ത് സെന്റിൽ പച്ചക്കട്ട അടിക്കി ഉണ്ടാക്കിയ കൂര മേയാൻ സാമ്പത്തിക ശേഷി ഇല്ല വീടിന്റെ ഒരു വശത്തെ ചുവര് പൂർണ്ണമായും മഴയത്ത് ഇടിഞ്ഞ് നഷ്ടപ്പെട്ടു, നാട്ടുകാരുടെ സഹായത്തോടെ വാങ്ങിയ ടാർ പോളിൻ കെട്ടിയിട്ട മുറികളിലാണ് പെൺകുട്ടികൾ ഉൾപ്പെടെ അന്തിയുറങ്ങുന്നത്. അടച്ചുറപ്പില്ലാത്ത കിടക്ക മുറികൾ മുൻവശത്തെയും പിൻവശത്തെയും വാതിലുകൾ പൂർണ്ണമായും നശിച്ച നിലയിലും.kollam poovachal undapaara kaavum moola veetil

തുണികൾ വലിച്ച് കെട്ടി പൊളിഞ്ഞ ഭാഗങ്ങൾ മറച്ചു വച്ചിട്ടുണ്ടെങ്കിലും ശക്തമായ കാറ്റോ മഴയോ വന്നാൽ കൂര തകർന്ന് വീഴും. സർക്കാർ ആനുകൂല്യമായി ലഗ്രാമ ബ്ലോക്ക് പഞ്ചായത്ത് വഴി ലഭിച്ച തുക കൊണ്ട് കോൺക്രീറ്റ് ചെയ്തിട്ട് ഒരു വർഷം കഴിഞ്ഞു.

ചെവിയ്ക്ക് കേൾവി തകരാറും വാർദ്ധക്യ സഹചമായ മറ്റ് രോഗങ്ങളും അനുഭവിക്കുന്ന ഈ ഗ്യഹനാഥൻ തുടർ പണി ചെയ്യാനുള്ള സാമ്പത്തികമില്ലാത്തതിനാൽ വീടെന്ന സ്വപ്നം പൂർത്തീകരിക്കാനാകാതെ സുമനസ്സുകളുടെ സഹായം പ്രതിക്ഷിച്ചിരിക്കുകയാണ്.

Ph: 9495959776

Viral News

Read more topics: kollam, poovachal, charity
English summary
kollam poovachal undapaara kaavum moola veetil m vijayan family
topbanner

More News from this section

Subscribe by Email