Wednesday November 14th, 2018 - 11:28:pm
topbanner

വായനാ പക്ഷാചരണം കൊല്ലം ജില്ലാ സമാപനം മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ ഉദ്ഘാടനംചെയ്യും

Aswani
വായനാ പക്ഷാചരണം കൊല്ലം ജില്ലാ സമാപനം മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ ഉദ്ഘാടനംചെയ്യും

കൊല്ലം: വായനാ പക്ഷാചരണത്തിന്റെ സമാപന സമ്മേളനം ജൂലൈ 7 നു രാവിലെ 11.30ന് കൊല്ലം പബ്ലിക് ലൈബ്രറി സരസ്വതി ഹാളില്‍ മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്യും. ജില്ലാ ഭരണകൂടം, ലൈബ്രറി കൗണ്‍സില്‍, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍, സാക്ഷരതാ മിഷന്‍, കുടുംബ്ര്രശീ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പി.എന്‍. പണിക്കരുടെ ചരമദിനമായ ജൂണ്‍ 19 മുതല്‍ ഐ.വി. ദാസിന്റെ ജന്മദിനമായ ജൂലൈ ഏഴു വരെ പക്ഷാചരണം സംഘടിപ്പിച്ചത്.

സമാപന സമ്മേളനത്തില്‍ ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് പി.കെ. ഗോപന്‍ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി മുഖ്യപ്രഭാഷണം നടത്തും. സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ വൈസ് പ്രസിഡന്റ് ചവറ കെ.എസ്. പിള്ള ഐ.വി. ദാസ് അനുസ്മരണ പ്രഭാഷണം നടത്തും.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. എസ്. വേണുഗോപാല്‍, സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ നിര്‍വാഹക സമിതി അംഗം എസ്. നാസര്‍, പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ ജില്ലാ സെക്രട്ടറി എന്‍. ജയചന്ദ്രന്‍, ലൈബ്രറി കൗണ്‍സില്‍ ജില്ലാ സെക്രട്ടറി ഡി. സുകേശന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി. അജോയ്, സാക്ഷരതാ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സി.കെ. പ്രദീപ്കുമാര്‍, കുടുംബശ്രീ മീഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എ.ജി. സന്തോഷ്, സെന്റര്‍ ഫോര്‍ ഗാന്ധിയന്‍ സ്റ്റഡീസ് ആന്റ് റിസര്‍ച്ച് ജനറല്‍ സെക്രട്ടറി ജി. ആര്‍ കൃഷ്ണകുമാര്‍തുടങ്ങിയവര്‍ പങ്കെടുക്കും.

കഥാപ്രാസംഗ കലാകാരന്‍മാരായ ഇരവിപുരം ഭാസി, തൊടിയൂര്‍ വസന്തകുമാരി, ചരിത്രകാരന്‍മാരായ ടി.ഡി. സദാശിവന്‍, ചേരിയില്‍ സുകുമാരന്‍ നായര്‍, ചാപ്റ്റര്‍ മോഹന്‍(വിദ്യാഭ്യാസം), എ. അബൂബക്കര്‍ കുഞ്ഞ്(ഗ്രന്ഥശാലാ സംഘം) എന്നിവര്‍ക്ക് ചടങ്ങില്‍ ലൈബ്രറി കൗണ്‍സിലിന്റെ ആദരവ് അര്‍പ്പിക്കും.

കേരള ലളിതകലാ അക്കാദമി അവാര്‍ഡ് നേടിയ ചിത്രകാരന്‍ ആര്‍.ബി. ഷജിത്, എഴുത്തുകാരായ കെ.പി. നന്ദകുമാര്‍, കുരീപ്പുഴ സിറിള്‍, ഹരിതകേരളം ചിത്രപ്രദര്‍ശനം നടത്തിയ ചിത്രകാരി അഞ്ജന, കേരള സര്‍വകലാശാലാ പ്രസംഗ മത്സരത്തില്‍ സമ്മാനാര്‍ഹനായ ആര്‍. കൃഷ്ണ എന്നിവരെ അനുമോദിക്കും.

Read more topics: kollam, minister, j mercykutty amma
English summary
minister j mercykutty amma will inaugurate reading day ending ceremony
topbanner

More News from this section

Subscribe by Email