Thursday September 20th, 2018 - 12:33:pm
topbanner
Breaking News

ലൈഫ് മിഷന്‍; കൊല്ലം ജില്ലയിൽ ഒന്നാം ഘട്ടത്തില്‍ ശേഷിക്കുന്ന വീടുകള്‍ ഉടന്‍ പൂര്‍ത്തീകരിക്കും

Aswani
ലൈഫ് മിഷന്‍; കൊല്ലം ജില്ലയിൽ ഒന്നാം ഘട്ടത്തില്‍ ശേഷിക്കുന്ന വീടുകള്‍ ഉടന്‍ പൂര്‍ത്തീകരിക്കും

കൊല്ലം: ലൈഫ് മിഷന്റെ ഒന്നാം ഘട്ടത്തില്‍ ഉള്‍പ്പെട്ട വീടുകളുടെ നിര്‍മാണം എത്രയും വേഗം പൂര്‍ത്തീകരിക്കാന്‍ ജില്ലാപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന മിഷന്‍ അവലോകന യോഗം തീരുമാനിച്ചു. ഒന്നാം ഘട്ടത്തില്‍ ജില്ലയില്‍ ഇതുവരെ 3239 വീടുകള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. ശേഷിക്കുന്നവയുടെ നിര്‍മാണം വേഗത്തിലാക്കുന്നതിന് പഞ്ചായത്തുകള്‍ മുന്‍കൈയെടുക്കണമെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സി.രാധാമണി നിര്‍ദ്ദേശിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരും സെക്രട്ടറിമാരുമാണ് യോഗത്തില്‍ പങ്കെടുത്തത്. സംയുക്ത പ്രോജക്റ്റുകളുടെ അവലോകനവും ഇതോടൊപ്പം നടന്നു. മിഷന്‍ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി ഭൂമിയുള്ള 1079 ഗുണഭോക്താക്കള്‍ക്ക് ഭവന നിര്‍മാണത്തിനായി ആദ്യഗഡു ഇതിനകം തന്നെ വിതരണം ചെയ്തിട്ടുണ്ട്. ഗുണഭോക്താക്കളുടെ അര്‍ഹതാ പരിശോധന ജില്ലയില്‍ പൂര്‍ത്തിയായി. ജൂലൈ 31 നകം അര്‍ഹരായ എല്ലാ ഗുണഭോക്താക്കള്‍ക്കും ആദ്യ ഗഡു വിതരണം ചെയ്യാന്‍ യോഗം തീരുമാനിച്ചു.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. വേണുഗോപാല്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ. പ്രസാദ്, ലൈഫ് മിഷന്‍ കണ്‍വീനര്‍ എ. ലാസര്‍, ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ബി.പ്രദീപ്, കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ എ.ജി.സന്തോഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

Read more topics: kollam, life mission, house
English summary
Life mission; the rest of the houses In the first phase will be completed soon in Kollam district
topbanner

More News from this section

Subscribe by Email