Tuesday August 21st, 2018 - 6:53:pm
topbanner

കൊല്ലം കുണ്ടറ ജലസാക്ഷരതാ യജ്ഞത്തിന് തുടക്കം; സമഗ്ര വികസനത്തിന് വിഭവ ഭൂപടവും

Aswani
കൊല്ലം കുണ്ടറ ജലസാക്ഷരതാ യജ്ഞത്തിന് തുടക്കം; സമഗ്ര വികസനത്തിന് വിഭവ ഭൂപടവും

കൊല്ലം: ജലസംരക്ഷണത്തിന്റെ പുതിയ മാതൃക തീര്‍ത്ത് കുണ്ടറ മണ്ഡലത്തില്‍ ജലസാക്ഷരതായജ്ഞത്തിന് തുടക്കമായി. മണ്ഡലത്തിന്റെ സമഗ്രവികസനം ലക്ഷ്യമാക്കി സമ്പൂര്‍ണ വിവരശേഖരണത്തിനായി തയ്യാറാക്കിയ വിഭവഭൂപടവും തയ്യാറായി. ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ ഇവയുടെ ഉദ്ഘാടനം ഇളമ്പള്ളൂര്‍ ഗ്രാമപഞ്ചായത്ത് ഹാളില്‍ നിര്‍വഹിച്ചു.

ഐക്യരാഷ്ട്ര സഭ മാതൃകാ പദ്ധതിയായി അംഗീകരിച്ച ഇടം പദ്ധതിയുടെ ഭാഗമായാണ് ജലസംരക്ഷണ പ്രവര്‍ത്തനം വിപുലീകരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ജലസാക്ഷരതാ യജ്ഞം വഴി സമ്പൂര്‍ണ ജലസംരക്ഷണമാണ് ലക്ഷ്യമാക്കുന്നത്. ജനകീയ പങ്കാളിത്തം ഉറപ്പാക്കിയുള്ള ജലസംരക്ഷണ പ്രവര്‍ത്തനങ്ങളാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വഴി നടപ്പിലാക്കുന്നത്. ആദ്യഘട്ടത്തില്‍ കിണര്‍ റീചാര്‍ജിംഗിലൂടെ തുടങ്ങിയ ജലസംരക്ഷണ പരീക്ഷണം വിജയിച്ചതോടെ ഇതു വിപുലീകരിക്കുന്നതിനായി ആശയപ്രചാരണം ഊര്‍ജിതമാക്കുകയാണ്.

മണ്ഡലത്തിലെ ഓരോ പഞ്ചായത്തിന്റെയും സമ്പൂര്‍ണ വിവരങ്ങളാണ് വിഭവഭൂപടം രൂപീകരിച്ചത് വഴി ലഭ്യമാകുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ കൃത്യമായ പദ്ധതി രൂപീകരണം ഉറപ്പാക്കാനാകും. എല്ലാ ജലസ്രോതസുകളും നിലനിറുത്തിയലേ ജലസംരക്ഷണം പൂര്‍ണമായും നടപ്പിലാക്കാനാകു എന്നും മന്ത്രി വ്യക്തമാക്കി. ചടങ്ങില്‍ കാര്യവട്ടം കാമ്പസിലെ ഇന്റര്‍നാഷണല്‍ ആന്റ് ഇന്റര്‍ യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ നാച്വറല്‍ റിസോഴ്‌സസ് മാനേജ്‌മെന്റ് തയ്യാറാക്കിയ ലഘുചിത്രത്തിന്റ സി.ഡി. പ്രകാശനം മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ നിര്‍വഹിച്ചു.

നാഷനല്‍ ആന്റ് ഇന്റര്‍യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ നാച്വറല്‍ റിസോഴ്‌സസ് മാനേജ്‌മെന്റ് രജിസ്ട്രാര്‍ ഡോ. രാജേഷ് രഘുനാഥ് അധ്യക്ഷനായി. ജില്ലാ കലക്ടര്‍ ഡോ. എസ്. കാര്‍ത്തികേയന്‍ മുഖ്യപ്രഭാഷണം നടത്തി. മുഖത്തല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. രാജീവ്, ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. സന്തോഷ്, ഇളമ്പള്ളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജാത മോഹന്‍, മറ്റു ജനപ്രതിനിധികള്‍, എ.ഡി.സി ജനറല്‍ വി. സുദേശന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി. അജോയ് തുടങ്ങിയവര്‍ സംസാരിച്ചു.

English summary
The Kollam Kundara Water Resources commence begins; The resource map for comprehensive development
topbanner

More News from this section

Subscribe by Email