Saturday November 17th, 2018 - 2:27:pm
topbanner

ഇടം പദ്ധതി തുണയായി ; ലീലയ്ക്കും കുടുംബത്തിനും വീടിന്റെ തണല്‍

Aswani
ഇടം പദ്ധതി തുണയായി ; ലീലയ്ക്കും കുടുംബത്തിനും വീടിന്റെ തണല്‍

കൊല്ലം: ഓട്ടിസം ബാധിച്ച മകനെയും ചേര്‍ത്തു പിടിച്ച് മൂന്ന് പതിറ്റാണ്ടിലേറെയായി ലീല നടത്തുന്ന ജീവിത സമരത്തിന് ഒരു കിട്ടാക്കടത്തിന്ടെ ആശ്വാസം. വെള്ളിമ പാലക്കട ജയന്തി കോളനിയില്‍ മന്ത്രി ജെ. മെഴ്‌സികുട്ടിയമ്മ തുറന്നു കൊടുത്ത ഇടം വീട്ടിലേക്ക് ലീലയും ഭര്‍ത്താവ് സോമനും മകന്‍ ബിജുവും പ്രവേശിച്ചത് പുതിയ പ്രതീക്ഷകളോടെയാണ്.

സര്‍ക്കാരും പൊതുസമൂഹവും കൈകോര്‍ക്കുന്ന ഒരു പുതിയ ചുവട് വയ്പ്പിന്റെ വിജയ പ്രഖ്യാപനം കൂടിയായി മാറി ഇടം പദ്ധതിയുടെ ഭാഗമായി തീര്‍ത്ത വീടിന്റെ താക്കോല്‍ദാന ചടങ്ങ്. സര്‍ക്കാരിന്റെ പദ്ധതിക്ക് സാമൂഹിക മൂലധനത്തിന്റെ കൈത്താങ്ങുമായെത്തിയ ടി. കെ. എം. ട്രസ്റ്റും വേറിട്ട വികസന സംസ്‌കാരത്തിന്റെ അടയാളമായി. സുസ്ഥിര വികസന മാതൃകയായി ഐക്യരാഷ്ട്രസഭയില്‍ അവതരിക്കപ്പെട്ട ഇടം പദ്ധതിയുടെ സുപ്രധാന ഘടകമാണ് ലൈഫ് മിഷന്റെ ഭാഗമായി നടത്തിയ ഭവനനിര്‍മാണം.

ഇടം പദ്ധതിയിലൂടെ ഗൃഹനിര്‍മാണത്തില്‍ ഒട്ടേറെ തൊഴിലവസരങ്ങള്‍ കൂടി സൃഷ്ടിക്കാനാകുമെന്നു മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ ഉദ്ഘാടന ചടങ്ങില്‍ പറഞ്ഞു. സാമൂഹ്യ മൂലധനത്തിന്റെ സഹായത്തോടെ കൂടുതല്‍ വീടുകള്‍ നിര്‍മിച്ചു നല്‍കും. ആസ്തി നിര്‍മാണത്തിന്റെ സാധ്യതകള്‍ തൊഴിലുറപ്പ് പദ്ധതിയിലൂടെ പുതിയ മേഖലകളിലേക്കുമെത്തിക്കാന്‍ കഴിയും. സേവന സന്നദ്ധരായ മനുഷ്യരെ ഒരു കുടക്കീഴിലെത്തിക്കുന്നതോടെ സമൂഹത്തിന് ഗുണകരമായ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുമെന്നതിന്റെ തെളിവാണ് ഇടം പദ്ധതിയെന്നും മന്ത്രി പറഞ്ഞു. 36 ദിവസങ്ങള്‍ കൊണ്ട് ചെലവ് കുറഞ്ഞ സാങ്കേതിക വിദ്യ ഉപയോഗിച്ച് വീടു നിര്‍മിച്ച ടി. കെ. എം. എഞ്ചിനീയറിംഗ് കോളജിലെ അധ്യാപകരേയും വിദ്യാര്‍ഥികളേയും മന്ത്രി അഭിനന്ദിച്ചു.

പെരിനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എല്‍. അനില്‍ അധ്യക്ഷനായി. ജില്ലാ കലക്ടര്‍ ഡോ. എസ്. കാര്‍ത്തികേയന്‍, ടി. കെ. എം. ട്രസ്റ്റ് ചെയര്‍മാന്‍ ഷഹാല്‍ ഹസന്‍ മുസലിയാര്‍ എന്നിവര്‍ മുഖ്യാതിഥികളായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ സി. സന്തോഷ്, എസ്. രാജീവ്, കയര്‍ഫെഡ് ഡയറക്ടര്‍ എസ്.എല്‍. സജികുമാര്‍, ജില്ലാ പഞ്ചായത്ത് അംഗം ഡോ. രാജശേഖരന്‍, ടി. കെ. എം. എഞ്ചിനീയറിംഗ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. എസ്. അയൂബ്, അധ്യാപകരായ സുനില്‍ ഭാസ്‌കരന്‍, മുഹമദ് അസീം, വിദ്യാര്‍ത്ഥികളായ ആസിഫ് അയൂബ്, അക്ഷയ് സുനില്‍, ഹരികൃഷ്ണന്‍, അക്ബര്‍ ബഷീര്‍, ബിു ജേക്കബ്, അര്‍ഷാക് സലാഹുദീന്‍, ജനപ്രതിനിധികളായ സോമവല്ലി, ശ്രീദേവി, ശ്രീകുമാരി, പ്രസന്‍, ഷീനലോപ്പസ് എന്നിവര്‍ പങ്കെടുത്തു.

വൈറ്റ്ക്യൂബ് ആര്‍ട്ട് ഗ്യാലറി ജില്ലാഭരണകൂടത്തിന് സമ്മാനിച്ച ഹരിതകേരളം ചിത്രങ്ങള്‍ ഇടം കോഡിനേറ്റര്‍ വി. സുദേശന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി. അജോയ് എിവര്‍ ചേർന്ന് കുടുംബത്തിന് കൈമാറി.

English summary
leela and family got new home trough idam project
topbanner

More News from this section

Subscribe by Email