Saturday October 20th, 2018 - 3:36:am
topbanner
Breaking News

പ്രകൃതിക്ഷോഭ സാധ്യത; കൊല്ലത്ത് ജാഗ്രതാ നിര്‍ദേശം നല്‍കി

Aswani
പ്രകൃതിക്ഷോഭ സാധ്യത; കൊല്ലത്ത്  ജാഗ്രതാ നിര്‍ദേശം നല്‍കി

കൊല്ലം:  ജൂണ്‍ 11 വരെ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി സുരക്ഷാ മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. തുടര്‍ച്ചയായി മഴ പെയ്തതിനാല്‍ ഇനിയുണ്ടാകുന്ന ശക്തമായ മഴ പെട്ടന്നുള്ള വെള്ളപ്പൊക്കത്തിനും ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും കാരണമായേക്കാമെന്ന് അതോറിറ്റിയുടെ അറിയിപ്പില്‍ പറയുന്നു. സംസ്ഥാനത്തെ നദികളില്‍ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്ന് കേന്ദ്ര ജല കമ്മീഷനും അറിയിച്ചിട്ടുണ്ട്.

മലയോര മേഖലയിലെ താലൂക്ക് കണ്‍ട്രോള്‍ റൂമുകള്‍ ജൂണ്‍ 11 വരെ 24 മണിക്കൂറും പ്രവര്‍ത്തിപ്പിക്കാന്‍ നിര്‍ദേശമുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ അടിയന്തര സാഹചര്യം നേരിടുന്നതിന് സജ്ജരായിരിക്കുവാന്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ ഡോ. എസ്. കാര്‍ത്തികേയന്‍ ഉദേ്യാഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.

വെള്ളപ്പൊക്ക സാധ്യതയുള്ള താലൂക്കുകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കുവാന്‍ ഉദ്ദേശിക്കുന്ന കെട്ടിടങ്ങളുടെ ഒരു താക്കോല്‍ വില്ലേജ് ഓഫീസര്‍/തഹസില്‍ദാര്‍ കരുതണം. ഉരുള്‍പൊട്ടല്‍ സാധ്യതയുള്ളതിനാല്‍ രാത്രിയില്‍ മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിയന്ത്രണമേര്‍പ്പെടുത്തുവാന്‍ പോലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ബീച്ചുകളില്‍ വിനോദ സഞ്ചാരികള്‍ കടലില്‍ ഇറങ്ങാതിരിക്കുവാന്‍ നടപടി സ്വീകരിക്കുവാന്‍ ഡി.റ്റി.പി.സി യെ ചുമതലപ്പെടുത്തി. ജലനിരപ്പ് ഉയരുവാന്‍ സാധ്യതയുള്ളതിനാല്‍ മഴയത്ത് പുഴകളിലും ചാലുകളിലും വെള്ളക്കെട്ടിലും ഇറങ്ങുന്നത് ജനങ്ങള്‍ ഒഴിവാക്കണം. മലയോര മേഖലയിലെ റോഡുകള്‍ക്ക് കുറുകെയുള്ള ചെറിയ ചാലുകളുടെ അരികില്‍ വാഹനനങ്ങള്‍ നിര്‍ത്തരുത്. മരങ്ങള്‍ക്ക് താഴെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാതിരിക്കുവാനും ശ്രദ്ധിക്കണം.

English summary
Natural disaster; Alert instructions gave in Kollam
topbanner

More News from this section

Subscribe by Email