Friday November 16th, 2018 - 1:15:am
topbanner

ഹെല്‍ത്ത് സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ പരിശോധന; കൊല്ലത്ത് നിരോധിച്ച പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ പിടിച്ചെടുത്തു

Aswani
ഹെല്‍ത്ത് സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ പരിശോധന; കൊല്ലത്ത് നിരോധിച്ച പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ പിടിച്ചെടുത്തു

കൊല്ലം: നിരോധിക്കപ്പെട്ട പ്ലാസ്റ്റിക്ക് ഉല്‍പ്പന്നങ്ങളുടെ ഉപയോഗം തടയുന്നതിന്റെ ഭാഗമായി ബുധനാഴ്ച കൊല്ലം നഗരസഭ പ്രദേശത്തെ വ്യാപാര സ്ഥാപനങ്ങളില്‍ ഹെല്‍ത്ത് സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി. വിവിധ സ്ഥാപനങ്ങളില്‍ വില്പനക്കായി സൂക്ഷിച്ചിരുന്ന 200 കിലോഗ്രാമോളം നിരോധിത പ്ലാസ്റ്റിക്ക് കാരിബാഗുകള്‍ പിടിച്ചെടുക്കുകയും സ്ഥാപന ഉടമകള്‍ക്ക് പിഴ ചുമത്തി നോട്ടീസ് നല്‍കുകയും ചെയ്തു.

പരിശോധനാ വേളയില്‍ നഗരത്തിലെ പല ജ്യൂസ് കടകളില്‍ നിന്നും മില്‍ക്ക് ഷേക്ക് ഉണ്ടാക്കാനായി സൂക്ഷിച്ചിരുന്ന കാലവധി കഴിഞ്ഞ കവര്‍പാലും പിടിച്ചെടുത്ത് നശിപ്പിച്ചു. കോര്‍പ്പറേഷന്‍ സെക്രട്ടറി വി.ആര്‍ രാജുവിന്റെ നിര്‍ദ്ദേശ പ്രകാരം ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ബി. ബിജുവിന്റെ മേല്‍നോട്ടത്തില്‍ അഞ്ച് സ്‌ക്വാഡുകളാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ രാവിലെ 9.30 മുതല്‍ വൈകിട്ട് നാലുവരെ പരിശോധന നടത്തിയത്.

പുനരുപയോഗ സാധ്യതയില്ലാത്ത കട്ടി കുറഞ്ഞ പ്ലാസ്റ്റിക്ക് കാരിബാഗുകളുടെ ഉപയോഗം ഗുരുതരമായ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് വഴിവയ്ക്കുമെന്നതിനാലാണ് 50 മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക്ക് കാരിബാഗുകള്‍ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചിട്ടുള്ളത്. നിരോധനം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്ന് കോര്‍പ്പറേഷന്‍ ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഡോ. ആനേപ്പില്‍ ഡി.സുജിത്ത് അറിയിച്ചു. വരും ദിവസങ്ങളില്‍ പരിശോധന കൂടുതല്‍ ശക്തമാക്കും.

English summary
Inspection under the Health Squad; seized banned plastic products in Kollam
topbanner

More News from this section

Subscribe by Email