Monday September 24th, 2018 - 5:27:pm
topbanner

കേരള സർവകലാശാല സമയബന്ധിതമായി പരിക്ഷ ഫലം പ്രഖ്യാപിക്കണം: ഫ്രറ്റേണിറ്റി മൂവ്മെന്റ്

Aswani
കേരള സർവകലാശാല സമയബന്ധിതമായി പരിക്ഷ ഫലം പ്രഖ്യാപിക്കണം: ഫ്രറ്റേണിറ്റി മൂവ്മെന്റ്

കൊല്ലം .കേരള സർവകലാശാല സമയബന്ധിതമായി പരിക്ഷ ഫലം പ്രഖ്യാപിക്കണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് കൊല്ലം ജില്ലാ പ്രസിഡന്റ് എസ്.എം. മുഖ്താർ. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുന്നിക്കോട് സംഘടിപ്പിച്ച കാമ്പസ്‌ ഓറിയെന്റേഷൻ മീറ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഡിഗ്രി മൂന്നാം സെമസ്റ്റർ ഇമ്പ്രൂവ്മെന്റ് ഫലവും അഞ്ച് ,ആറ് സെമസ്റ്ററുകളുടെ പരിക്ഷ ഫലവുമാണ് പ്രഖ്യാപിക്കേണ്ടത്. പരിക്ഷകളുടെ കാലതാമസവും ഇതിനു കാരണമായിട്ടുണ്ട്. ഡിഗ്രി പ്രാക്ടിക്കൽ ,വൈവ പരീക്ഷകൾ ഇതുവരെ തുടങ്ങിട്ടില്ല ഇതു പൂർത്തീകരിച്ച ശേഷം ഉടൻ ഫലപ്രഖ്യാപനം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ജില്ലാ സെക്രട്ടറിയേറ്റ് അംഗം റുഫ്സിന റഹിം അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗം അസ്ലം അലി, ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ ഫാത്തിമ ഇബ്രാഹിം, ഫയറൂസ് ജലാൽ,അംജദ് അമ്പലകുന്നു, ഹന എന്നിവർ സംസാരിച്ചു

Read more topics: kollam ,fraternity movement, result
English summary
Kerala University should announce the exam results on time: fraternity movement
topbanner

More News from this section

Subscribe by Email