Tuesday November 13th, 2018 - 8:29:am
topbanner

കാഴ്ചയുടെ ഓണക്കാലം തീർക്കാൻ കൊല്ലം നിവാസികള്‍ക്കായി ഡി ടി പി ഫ്‌ളവര്‍ഷോ ഒരുക്കുന്നു

Aswani
കാഴ്ചയുടെ ഓണക്കാലം തീർക്കാൻ  കൊല്ലം നിവാസികള്‍ക്കായി ഡി ടി പി  ഫ്‌ളവര്‍ഷോ ഒരുക്കുന്നു

കൊല്ലം: ഇക്കൊല്ലം കാഴ്ചയുടെ ഓണക്കാലമാണ് കൊല്ലം നിവാസികള്‍ക്കായി ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ ഒരുക്കുന്നത്. ആശ്രാമം ചില്‍ഡ്രന്‍സ് പാര്‍ക്കില്‍ ഓഗസ്റ്റ് 19 മുതല്‍ സെപ്തംബര്‍ രണ്ടു വരെ ഫ്‌ളവര്‍ഷോ സംഘടിപ്പിച്ച് വേറിട്ട ആഘോഷത്തിനാണ് വേദിയൊരുക്കുന്നത്.

പുരാതന ചെടികള്‍ മുതല്‍ പുതിയ ഇനം ഓര്‍ഗിഡുകള്‍ വരെ നീളുന്ന വൈവിദ്ധ്യമാണ് ഇവിടെ ഉണ്ടാവുക. അപൂര്‍വയിനം ചെടികള്‍ക്ക് പുറമെ ഔഷധത്തോട്ടവും സസ്യോദ്യാനവും ഒരുക്കുന്നുണ്ട്. കാര്‍ഷിക, ഭക്ഷ്യ മേളകളും കലാപരിപാടികളും മേളയുടെ ഭാഗമാകും.

പ്രദര്‍ശനത്തിന്റെ സ്വാഗതസംഘം ഓഫീസ് അസിസ്റ്റന്റ് കലക്ടര്‍ എസ്. ഇലക്കിയ ചില്‍ഡ്രന്‍സ് പാര്‍ക്കില്‍ നിര്‍വഹിച്ചു. ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ കെ. രാജ്കുമാര്‍, ഡി. റ്റി. പി. സി. സെക്രട്ടറി സി. സന്തോഷ്, എക്‌സിക്യൂട്ടിവ് അംഗം ജി. മുരളീധരന്‍, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ എം. എം. ആസാദ് തുടങ്ങിയവര്‍ പങ്കെടുത്തു.

Read more topics: kollam, flower show, onam
English summary
DTP conduct flowershow for residents of Kollam to complete the view of onam
topbanner

More News from this section

Subscribe by Email