Saturday December 15th, 2018 - 7:48:pm
topbanner

കൊല്ലം ജില്ലാ കളക്ടറുടെ പരാതി പരിഹാര അദാലത്ത് 'സമാശ്വാസം 2018' ൽ പുനലൂര്‍ പേപ്പര്‍മില്‍ പട്ടയ പ്രശ്‌നത്തിന് പരിഹാര നിര്‍ദേശം

Aswani
കൊല്ലം ജില്ലാ കളക്ടറുടെ പരാതി പരിഹാര അദാലത്ത് 'സമാശ്വാസം 2018' ൽ പുനലൂര്‍ പേപ്പര്‍മില്‍ പട്ടയ പ്രശ്‌നത്തിന് പരിഹാര നിര്‍ദേശം

കൊല്ലം: പുനലൂരില്‍ ജില്ലാ കളക്ടർ ഡോ. എസ്. കാര്‍ത്തികേയന്റെ നേതൃത്വത്തില്‍ നടത്തിയ പരാതി പരിഹാര അദാലത്തില്‍ വര്‍ഷങ്ങളായി നിലനില്‍ക്കുന്ന ഭൂമി പ്രശ്‌നത്തിന് പരിഹാരം കാണാന്‍ മന്ത്രിതല ഇടപെടലിന് വേദിയൊരുക്കാന്‍ തീരുമാനമായി. പുനലൂര്‍ പേപ്പര്‍ മില്ലിന്റെ ഭൂമിയില്‍ താമസക്കാരായ 472 പേര്‍ക്ക് പട്ടയം നല്‍കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് റവന്യൂ, വനം, വ്യവസായ മന്ത്രിമാരുടെ സാന്നിധ്യത്തില്‍ മില്‍ ഉടമകളുമായി ചര്‍ച്ച നടത്താനുള്ള തീരുമാനം.

ഇതേ പരാതിയില്‍ നേരത്തെ നടത്താനിരുന്ന ചര്‍ച്ച മാറ്റി വച്ച പശ്ചാത്തലത്തില്‍ ഉടന്‍തന്നെ ഇതുസംബന്ധിച്ച യോഗം ചേരും. ഇവിടെ നാളുകളായി തുടരുന്നവര്‍ക്ക് പട്ടയം നല്‍കുന്നതിനെതിരെ പേപ്പര്‍മില്‍ അധികൃതര്‍ നടത്തുന്ന കോടതി നടപടികള്‍ പിന്‍വലിപ്പിച്ച് പട്ടയ വിതരണ നടപടി ത്വരിതപ്പെടുത്താനാണ് ധാരണയായത്.

അച്ചന്‍കോവില്‍, പുനലൂര്‍ മേഖലകളില്‍ നിന്ന് വീടിനായി അപേക്ഷിച്ച സ്ത്രീകള്‍ അടക്കമുള്ള പരാതിക്കാരെ ലൈഫ് മിഷനില്‍ ഉള്‍പ്പെടുത്താനാണ് നിര്‍ദ്ദേശം. സമാന പരാതികള്‍ പരിശോധിച്ച് അര്‍ഹരായവരെ ഭവനനിര്‍മാണ പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ പഞ്ചായത്തുകള്‍ മുന്‍കൈയെടുക്കണം.

അപകട നിലയിലുള്ള മരങ്ങള്‍ മുറിച്ചു നീക്കാന്‍ പഞ്ചായത്ത് അധികൃതര്‍ അതിവേഗ നടപടി കൈക്കൊള്ളണം. മരങ്ങള്‍ മുറിച്ചു നീക്കുന്നതിന്റെ വിവരം അടിസ്ഥാനമാക്കി റിപോര്‍ട്ട് നല്‍കാനും നിര്‍ദേശിച്ചു. ആകെ 800 പരാതികളാണ് അദാലത്തില്‍ പരിഗണിച്ചത്. 543 പരാതികള്‍ റവന്യൂ വകുപ്പുമായി ബന്ധപ്പെട്ടവയും ശേഷിക്കുന്നവ ഇതര വകുപ്പുകളിലേതുമായിരുന്നു. 187 എണ്ണത്തിന് തത്സമയ പരിഹാരമായി. മറ്റുള്ളവ തുടര്‍നടപടിക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.

അസിസ്റ്റന്റ് കളക്ടർ എസ്. ഇലക്കിയ, എ.ഡി.എം. ബി. ശശികുമാര്‍, ഡെപ്യൂട്ടി കലക്ടര്‍മാരായ ആര്‍. സുമീതന്‍ പിള്ള, ജി. ഉഷാകുമാരി, ഗ്രിഗറി കെ. ഫിലിപ്പ്, കെ.ഒ. ഗീതാകുമാരി, തഹസില്‍ദാര്‍മാരായ ജയന്‍ എം. ചെറിയാന്‍, ആര്‍.എസ്. ബിജുരാജ്, താലൂക്ക്-വില്ലേജ് ഓഫീസ്തല ഉദ്യോഗസ്ഥര്‍, ഇതര വകുപ്പ് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

English summary
Complaint solving Adalat of Kollam District Collector 'Samaswasam 2018' gat Remedy for Pattaya problem in Punalur Paper Mill
topbanner

More News from this section

Subscribe by Email