Thursday November 15th, 2018 - 1:19:am
topbanner

മുഹമ്മദ് ആസിം തുടര്‍പഠനം; ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ പിന്‍വലിക്കണം: ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം കേരള

Aswani
മുഹമ്മദ് ആസിം തുടര്‍പഠനം; ഹൈക്കോടതി വിധിക്കെതിരെ  സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ പിന്‍വലിക്കണം: ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം കേരള

കൊല്ലം : സര്‍ക്കാരിന്റെ ഉജ്ജ്വല ബാല്യം പുരസ്‌കാരം നേടിയ കോഴിക്കോട് വെളിമണ്ണയിലെ മുഹമ്മദ് ആസിമിന്റെ തുടര്‍പഠനത്തിന് ഹൈസ്‌കൂള്‍ അനുവദിച്ച ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ പിന്‍വലിക്കണമെന്ന് കൊല്ലം കരുനാഗപ്പള്ളിയില്‍ ചേര്‍ന്ന ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം കേരള (സിപിടി) സംസ്ഥാന കമ്മിറ്റി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

90 ശതമാനം വൈകല്യമുള്ള കുട്ടി സമരത്തിലൂടെ നേടിയെടുത്ത തന്റെ വിദ്യാഭ്യാസ അവകാശത്തെ ചോദ്യം ചെയ്യുന്ന വിധത്തില്‍ സര്‍ക്കാര്‍ പൊതുവിദ്യാലയത്തിനെതിരെ അപ്പീല്‍ പോയ നടപടി ശരിയല്ല. പൊതുവിദ്യാലയത്തിലേക്ക് കുട്ടികളെ ആകര്‍ഷിക്കാന്‍ സര്‍ക്കാര്‍ കോടികളാണ് ചിലവഴിക്കുന്നത്. നിലവില്‍ സര്‍ക്കാര്‍ ഹൈസ്‌കൂള്‍ ഇല്ലാത്ത ഓമശ്ശേരി പഞ്ചായത്തിലെ 22 ഹരിജന്‍ കോളനികളിലെ കുട്ടികള്‍ക്ക് കൂടി തുടര്‍പഠനം സാധ്യമാക്കുന്ന ഹൈസ്‌കൂള്‍ സര്‍ക്കാര്‍ വിവേചനം ഇല്ലാതെ അനുവദിച്ച് കുട്ടികള്‍ക്ക് തുടര്‍ പഠനത്തിന് വഴിയൊരുക്കുകയാണ് വേണ്ടതെന്നും സംഘടന ചൂണ്ടിക്കാട്ടി. ഇത് സംബന്ധിച്ച് സര്‍ക്കാരിന്റെ അപ്പീല്‍ നടപടി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കത്തുകള്‍ അയക്കും.

സ്‌കൂള്‍ കുട്ടികള്‍ മൊബൈല്‍ സോഷ്യല്‍ മീഡിയയിലെ സൈബര്‍ ബുള്ളിയിംഗ് ഓണ്‍ലൈന്‍ ഗ്രൂമിംങ്ങ് സെക്സ്റ്റിങ് സൈബര്‍ തീവ്രവാദം സ്മാര്‍ട്ട് ഫോണ്‍ അഡിഷന്‍ എന്നിവയില്‍പെട്ട് പഠനത്തില്‍ പിന്നോക്കം പോകുന്നതും വിഷാദരോഗത്തിന് അടിമപ്പെടുന്നതും ഒഴിവാക്കാന്‍ രക്ഷിതാക്കള്‍ക്ക് ഡിജിറ്റല്‍ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തും. കാസര്‍കോട് നിന്ന് തിരുവനന്തപുരത്തേക്ക് ഡിജിറ്റല്‍ ബോധവല്‍കരണ കലാജാഥ നടത്തും.ഓഖി ദുരന്തത്തില്‍ ദുരിതം അനുഭവിച്ച് വരുന്ന കുടുംബങ്ങളിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിനും തൊഴില്‍ പരിശീലനത്തിനും 14 കോടിയോളം രൂപ അനുവദിച്ച സര്‍ക്കാര്‍ തീരുമാനത്തെ യോഗം അഭിനന്ദിച്ചു.

ഇത് സംബന്ധിച്ച് സംഘടന സര്‍ക്കാരിന് നിവേദനം നല്‍കിയിരുന്നു. .യോഗത്തില്‍ സിപിടി സംസ്ഥാന പ്രസിഡന്റ് സികെ നാസര്‍ കാഞ്ഞങ്ങാട് അദ്ധ്യക്ഷത വഹിച്ചു.സംസ്ഥനസെക്രട്ടറി സുനില്‍ മളിക്കാല്‍ നടന്നു വരുന്ന പ്രവര്‍ത്തനങ്ങളും ഭാവി പരിപാടികളും അവതരിപ്പിച്ചു വാഹന കലാജാഥ വിജയിപ്പിക്കാനുള്ള പദ്ധതി ട്രഷറര്‍ മന്‍സൂര്‍ റഹ്മാനിയ ആലപ്പുഴ അവതരിപ്പിച്ചു.ഭാരവാഹികളായ ബേബി കെ ഫിലിപ്പോസ് പിറവം. പ്രസന്ന സുരേന്ദ്രന്‍ എറണാകുളം ശാന്തകുമാര്‍ തിരുവനന്തപുരം അനൂപ് ജോര്‍ജ് മൂവാറ്റുപുഴ ശ്രീജിത്ത് തൃശൂര്‍ വിനോദ് അണിമംഗലം വയനാട് സിദ്ദിഖ് ഫറോക്ക് സലീന കുമളി തുടങ്ങിയവര്‍ സംസാരിച്ചു കൊല്ലം ജില്ലാ പ്രസിഡന്റ് ഷിബു റാവുത്തര്‍ നന്ദി പറഞ്ഞു.

English summary
muhammad asim education; The government's appeal against High court verdict should be withdrawn:child protect team
topbanner

More News from this section

Subscribe by Email