Wednesday September 26th, 2018 - 10:31:am
topbanner

കൊല്ലം അഴീക്കലിൽ ബോട്ട് അപകടം ഒരാളെ കാണാനില്ല

NewsDesk
കൊല്ലം അഴീക്കലിൽ ബോട്ട് അപകടം ഒരാളെ കാണാനില്ല

കൊല്ലം: അഴീക്കൽ ഫിഷിംഗ് ഹാർബറിന് സമീപം മത്സ്യബന്ധന ബോട്ടിൽ നിന്ന് വീണ് ഒരാളെ കാണാതായി. പുറക്കാട് സ്വദേശി രാജേഷ്(40)നെയാണ് കാണാതായത്.ഇന്ന് രാവിലെ 8.30നാണ് സംഭവം.പണ്ടാരത്തുരുത്ത് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള നിലാവ് എന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്.വലയുമായി ബന്ധിപ്പിക്കുന്ന സൈഡ് ഗ്യാലോസ് വെള്ളത്തിൽ പോയത് എടുക്കാൻ ശ്രമിക്കുന്നതിനിടേയാണ് അപകടമെന്ന് സൂചന.

കൂടെയുണ്ടായിരുന്ന ആളെ പരിക്കുകളോടെ ആശുപത്രിയിലാക്കി.കരുനാഗപ്പള്ളി ഫയർ ഫോഴ്സും നാട്ടുകാരും കാണാതായ ആളിന് വേണ്ടി ഊർജ്ജിതമായ തിരച്ചിൽ തുടരുന്നു.

Read more topics: kollam, azheekal, fishing harbour,
English summary
kollam azheekal fishing harbour
topbanner

More News from this section

Subscribe by Email