Sunday November 18th, 2018 - 5:45:am
topbanner

കൊല്ലം ജില്ലാതല കാര്‍ഷിക മേള ആഗസ്റ്റ് മൂന്നിന് തുടങ്ങും; മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്യും

suvitha
കൊല്ലം ജില്ലാതല കാര്‍ഷിക മേള ആഗസ്റ്റ് മൂന്നിന് തുടങ്ങും; മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്യും

കൊല്ലം: കാര്‍ഷിക വികസന കാര്‍ഷിക ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിലുള്ള ജില്ലാതല കാര്‍ഷിക മേള ആഗസ്റ്റ് മൂന്ന്, നാലു തീയതികളില്‍ ചടയമംഗലം നീര്‍ത്തട വികസന പരിപാലന കേന്ദ്രത്തില്‍ നടക്കും. പ്രധാനമന്ത്രി കൃഷി സിംചായി യോജനയില്‍ ഉള്‍പ്പെടുത്തി മൃഗസംരക്ഷണം, മണ്ണ് പര്യവേക്ഷണ-മണ്ണ് സംരക്ഷണം, ഫിഷറീസ്, ക്ഷീര വികസനം എന്നീ വകുപ്പുകളുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. സെമിനാറുകള്‍, കര്‍ഷക സംഗമം, കാര്‍ഷിക പ്രദര്‍ശനം, കര്‍ഷകരും ശാസ്ത്രജ്ഞരുമായി മുഖാമുഖം എന്നിവയും മേളയുടെ ഭാഗമായി നടക്കും.

ആഗസ്റ്റ് മൂന്നിന് രാവിലെ 10.30ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ മേള ഉദ്ഘാടനം ചെയ്യും. മുല്ലക്കര രത്‌നാകരന്‍ എം എല്‍ എ അധ്യക്ഷത വഹിക്കും. പ്രദര്‍ശന സ്റ്റാളിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജഗദമ്മ നിര്‍വഹിക്കും. കാര്‍ഷിക വികസന കാര്‍ഷിക ക്ഷേമ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ എ ഗിരിജകുമാരി പദ്ധതി വിശദീകരിക്കും. ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് അരുണാദേവി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, മറ്റ് ജനപ്രതിനിധികള്‍, വിവിധ വകുപ്പുകളിലെ ഉദേ്യാഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

രാവിലെ 11.30ന് ആരംഭിക്കുന്ന കാര്‍ഷികോത്പാദനവും വിപണനവും എന്ന വിഷയത്തിലുള്ള ചര്‍ച്ച ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം ശിവശങ്കരപിള്ളയും ബാങ്കിംഗ് മേഖലയില്‍ കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ചുള്ള ചര്‍ച്ച ജി എസ് ജയലാല്‍ എം എല്‍ എയും ഉദ്ഘാടനം ചെയ്യും. ഉച്ച കഴിഞ്ഞ് രണ്ടിന് കൃഷിയുടെയും അനുബന്ധ പദ്ധതികളുടെയും ഏകോപനം എന്ന വിഷയത്തിലുള്ള ചര്‍ച്ചയുടെ ഉദ്ഘാടനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ ടി ജലീല്‍ നിര്‍വഹിക്കും. മുല്ലക്കര രത്‌നാകരന്‍ എം എല്‍ എ അധ്യക്ഷത വഹിക്കും.

ആഗസ്റ്റ് നാലിന് രാവിലെ 10ന് കാര്‍ഷിക മേഖലയില്‍ ജി എസ് ടി യുടെ പ്രാധാന്യവും തുടര്‍ന്ന് മണ്ണ്-ജലസംരക്ഷണം-കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യും. കോവൂര്‍ കുഞ്ഞുമോന്‍ എം എല്‍ എ യും മണ്ണ് പര്യവേക്ഷണ-മണ്ണ് സംരക്ഷണ വകുപ്പ് ഡയറക്ടര്‍ ജെ ജസ്റ്റിന്‍ മോഹനും സെമിനാറുകള്‍ ഉദ്ഘാടനം ചെയ്യും. ചടയമംഗലം നിയോജക മണ്ഡല വികസനത്തിനുള്ള സമഗ്ര പദ്ധതിയെക്കുറിച്ചും മേളയില്‍ ചര്‍ച്ച ചെയ്യും. ഉച്ച കഴിഞ്ഞ് രണ്ടിന് നടക്കുന്ന സമാപന സമ്മേളനം വനം-മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ രാജു ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജഗദമ്മ അധ്യക്ഷത വഹിക്കും. മറ്റ് ജനപ്രതിനിധികളും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും പങ്കെടുക്കും.

English summary
kollam: The agricultural fair will start on August 3rd; inaugurated minister j mercikkuttyammaa
topbanner

More News from this section

Subscribe by Email